സ്ക്വയർ ഫീറ്റിന് ആയിരം രൂപ, ഇത്രയും ബഡ്ജറ്റ് ഫ്രണ്ട്ലി ആയി വേറെ ഒരു വീട് നിർമിക്കാൻ ആകില്ല | Modern Home

Modern Home:വീട് വെക്കാൻ ആഗ്രഹിക്കുന്ന സാധാരണക്കാരായ കുടുംബം എപ്പോഴും ചിന്തിക്കുക ബഡ്ജറ്റ് കുറച്ച് ഒരു വീട് പണിയുന്നതിന് സംബന്ധിച്ച് ആയിരിക്കും. ഇത്തരത്തിൽ സാധാരണക്കാരായ കുടുംബത്തിന് പണിയാൻ സാധിക്കുന്ന ഒരു വീടിന്റെ വിശേഷമാണ് ഇവിടെ പങ്കുവെക്കുന്നത്. മൂന്ന് ബെഡ്റൂമുകൾ അടങ്ങിയ ഈ വീട്, സ്ക്വയർഫീറ്റിന് ആയിരം രൂപ നിരക്കിലാണ് നിർമ്മിച്ചിരിക്കുന്നത്.

3 ബെഡ്റൂമുകളും കിച്ചനും ഹാളും രണ്ട് ബാത്റൂമുകളും അടങ്ങുന്ന ഈ വീടിന്റെ ആകെ വിസ്തീർണ്ണം വരുന്നത് 700 സ്ക്വയർ ഫീറ്റ് ആണ്. മൂന്ന് ബെഡ്റൂമുകൾ ഉൾക്കൊള്ളുന്നതിനാൽ തന്നെ, അത് ഒരു കുടുംബത്തിന് ആവശ്യമായ സ്ഥലവും സ്വകാര്യതയും വാഗ്ദാനം ചെയ്യുന്നു. മിനിമം സ്പെയ്സിൽ ആണ് വീടിന്റെ സിറ്റൗട്ട് നൽകിയിരിക്കുന്നത്. അകത്തേക്ക് പ്രവേശിക്കുമ്പോൾ വിശാലമായ ഒരു ഹാൾ ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്.

  • Square Feet – 700
  • Budget – 7 lakhs
  • Bedrooms – 3

സിറ്റിംഗ് ഏരിയ, ഡൈനിങ് ഏരിയ എന്നിവ ഹാളിൽ സെറ്റ് ചെയ്യാനുള്ള സ്പേസ് ഉണ്ട്. മൂന്ന് ബെഡ്റൂമുകളും, രണ്ട് ബാത്റൂമുകളും വീട്ടിൽ ഉൾപ്പെടുന്നു. ഒരു കോമൺ ബാത്റൂമും, ഒരു അറ്റാച്ചഡ് ബാത്റൂമും ആണ് അടങ്ങിയിരിക്കുന്നത്. ഉപയോഗവും മനോഹാരിതയും സംയോജിപ്പിച്ചുകൊണ്ട് തന്നെയാണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. അതോടൊപ്പം തന്നെ ബഡ്ജറ്റ് ഫ്രണ്ട്‌ലി ആക്കാനും നിർമ്മാതാവ് ശ്രമിച്ചിട്ടുണ്ട്. 7 ലക്ഷം രൂപയാണ് ഈ വീടിന്റെ ആകെ നിർമ്മാണ ചെലവ് വന്നിരിക്കുന്നത്.

  • Hall
  • Kitchen
  • Single Floor

Also Read :പ്രകൃതിയും പാരമ്പര്യവും ഇണ ചേർത്ത് ഒരുക്കിയ വ്യത്യസ്തമായ വീട്, ബഡ്ജറ്റ് നോക്കാം

You might also like