സിംപിൾ വീട് ചിലവും അതിലേറെ സിംപിൾ , 4 ബെഡ്റൂമുകൾ ഉൾപ്പെടുന്ന ഒരു ഒറ്റ നില വീട്, പൂജ സ്പേസ് വെറൈറ്റി ഡിസൈൻ

Modern Stylish Home :കുടുംബ ബന്ധങ്ങൾ സന്തോഷകരമായി നിലനിൽക്കുന്നതിനും, പരസ്പരമുള്ള സജീവമായ ഇടപഴകലിനും ഒറ്റ നില വീട് ആണ് അനുയോജ്യം എന്ന് സാധാരണ പറയാറുണ്ട്. 2750 സ്ക്വയർ ഫീറ്റിൽ പണി കഴിപ്പിച്ചിരിക്കുന്ന ഒരു ഒറ്റ നില വീടിന്റെ വിശേഷം ആണ് ഇവിടെ പങ്കുവെക്കുന്നത്. 18 സെന്റ് പ്ലോട്ടിൽ ആണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. വീട് നിർമ്മാണത്തിന്റെ ശേഷിച്ച ലാൻഡ്സ്കേപ്പ് വളരെ മനോഹരമായി ഡിസൈൻ ചെയ്തിരിക്കുന്നു.

4 ബെഡ്റൂമുകൾ ഉൾപ്പെടുന്നതാണ് ഈ 2750 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള വീടിന്റെ ഡിസൈൻ. വീടിന്റെ അകത്തേക്ക് പ്രവേശിക്കുമ്പോൾ, വിശാലമായ ഒരു ലിവിങ് സ്പേസിലേക്കാണ് കടന്നു ചെല്ലുക. വളരെ മനോഹരമായിയാണ് ഈ സ്പേസ് ഡിസൈൻ ചെയ്തിരിക്കുന്നത്. സോഫ സെറ്റ് സജ്ജീകരിച്ചിരിക്കുന്നതിന്റെ എതിർവശത്തായി, ടിവി യൂണിറ്റും സ്ഥാപിച്ചിരിക്കുന്നു.

  • Single Floor
  • 2750 Sqft
  • 4 bedrooms
  • Spacious living area

വീടിന്റെ അകത്തെ കാഴ്ചകളിലെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്, ക്വാർട്ട്യാടും പൂജ യൂണിറ്റും സംയോജിപ്പിച്ചുള്ള സ്പേസ് ആണ്. പുറത്തുനിന്ന് വെളിച്ചം വരുന്ന രീതിയിൽ ഡിസൈൻ ചെയ്തിരിക്കുന്ന ഈ സ്പേസിൽ, ഒരു പൂജ വാൾ ആണ് ഒരുക്കിയിരിക്കുന്നത്. ഡൈനിങ് ഏരിയയും, കിച്ചനും എല്ലാം തന്നെ ഫലപ്രദവും മനോഹരവും ആയി സംയോജിപ്പിച്ചുകൊണ്ട് തന്നെ ഡിസൈൻ ചെയ്തിരിക്കുന്നു.

4 ബെഡ്റൂമുകൾ തന്നെയാണ് ഈ വീടിന്റെ മറ്റൊരു ഹൈലൈറ്റ്. ഒറ്റ നില വീട് ആണെങ്കിൽ കൂടി, ഒരു കുടുംബത്തിന് ലഭിക്കേണ്ട സുഖസൗകര്യങ്ങൾ എല്ലാം തന്നെ ഈ വീട് വാഗ്ദാനം ചെയ്യുന്നു. സ്പേസ് ഫലപ്രദമായി ഉപയോഗിച്ചതിന് പുറമേ, മനോഹരമായിയാണ് ഇന്റീരിയർ എക്സ്റ്റീരിയർ വർക്കുകൾ ചെയ്തിരിക്കുന്നത്. വീടിന്റെ മുൻവശത്ത് രണ്ട് കാറുകൾക്ക് നിർത്താൻ സ്പേസ് ഉള്ള ഒരു കാർപോർച്ചും ഒരുക്കിയിട്ടുണ്ട്

Also Read : നാടൻ ശൈലിൽ ഒരു വീട്, ഏഴ് മാസം മഴപെയ്താലും വെള്ളം കെട്ടി നിൽക്കില്ല, ഇതാ ഒരു കേരള തനി നാടൻ സ്റ്റൈൽ ഹോം

You might also like