ചുവരുകൾ ഇല്ലാത്ത വീട്!! ചൂട് കുറക്കാനുള്ള നൂതന വിദ്യയോട് കൂടിയ പുത്തൻ ഹോം ഡിസൈൻ
Natural friendly Kerala home design: പ്രകൃതിയോട് ഇണങ്ങി അല്ല, പ്രകൃതിയിൽ ലയിച്ചുകൊണ്ട് നിർമ്മിച്ചിരിക്കുന്ന ഒരു വീടിന്റെ വിശേഷമാണ് ഇവിടെ പങ്കുവെക്കുന്നത്. തികച്ചും വ്യത്യസ്തമായ ഒരു ഹോം ഡിസൈൻ. വീട് വെക്കുന്നതിനായി പ്ലോട്ടിലെ മരങ്ങൾ മുഴുവനായി വെട്ടി മാറ്റുന്നതാണ് സാധാരണ നമ്മൾ കണ്ടു വരാറുള്ളത്. എന്നാൽ, മരങ്ങൾ ഒന്നും തന്നെ വെട്ടി മാറ്റിയില്ല എന്ന് മാത്രമല്ല, കോർട്ട്യാഡിലും മറ്റുമായി മരങ്ങൾ ഉൾപ്പെടുത്താനും ഇവിടെ ശ്രദ്ധ പുലർത്തിയിരിക്കുന്നു.
ഒരു മരം വളർന്നു വലുതായി വരാൻ ഒരുപാട് വർഷങ്ങൾ എടുക്കും. നമ്മൾ പോലും അറിയാതെ, ശ്രദ്ധിക്കാതെ നമുക്കൊപ്പം വളർന്ന നമ്മളെക്കാൾ വലുതായി നമുക്ക് തണലും തണുപ്പും തരുന്ന മരങ്ങളെ സംരക്ഷിച്ചുകൊണ്ടുള്ള ഈ ഹോം ഡിസൈൻ തികച്ചും മാതൃകാപരമാണ്. 66 സെന്റ് പ്ലോട്ടിൽ 4000 ചതുരശ്ര അടി വിസ്തീർണത്തിലാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. ഒറ്റ നിലയിലായി പരന്നുകിടക്കുന്ന മനോഹരമായ വീട്.
- Plot for home : 66 cent
- Total area of home : 4000 sqft
- Living Area & Dining Area
- Sitout
- Open Kitchen
- Single storey home
ചുവരുകൾ പരമാവധി കുറച്ച്, കൂടുതലും ഗ്ലാസ് വർക്കുകൾ ആണ് വീട്ടിൽ ഉപയോഗിച്ചിരിക്കുന്നത്. ലിവിങ് ഏരിയ, ഡൈനിംഗ് ഏരിയ എന്നിവയെല്ലാം വിശാലമായി തന്നെ ഡിസൈൻ ചെയ്തിട്ടുണ്ട്. ഓപ്പൺ കിച്ചൻ ആണ് വീടിന് നൽകിയിരിക്കുന്നത്. വിശാലമായ ബെഡ്റൂമുകൾ വീട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഈ ഹോം ഡിസൈൻ ചൂടിനെ ചെറുക്കാനുള്ള തന്ത്രം കൂടിയാണ്.
Read Also: 400 വർഷം പഴക്കമുള്ള വീട്!! ഈ അത്ഭുത വീട് കാഴ്ചകൾ കാണാം