Nature friendly trending home:വേനൽ കാലം ആയാൽ മലയാളികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ഏസി, ഫാൻ മുതലായവയെ ആണ്. കോൺക്രീറ്റ് വീടുകളിൽ പെട്ടെന്ന് ചൂട് വർദ്ധിക്കുന്നതിനാൽ, പലർക്കും വേനൽക്കാലത്ത് വീടിനകത്ത് ഇരിക്കുന്നത് തന്നെ പ്രയാസകരമായിരിക്കാം. ഇത്തരക്കാർക്ക് മാതൃകയാക്കാവുന്ന ഒരു വ്യത്യസ്തമായ വീടിന്റെ വിശേഷങ്ങൾ ആണ് ഇവിടെ പങ്കുവെക്കുന്നത്.
‘പ്രകൃതിയോട് ഇണങ്ങിയ വീട്’ എന്ന് അക്ഷരം തെറ്റാതെ വിശേഷിപ്പിക്കാവുന്ന ഒരു വീടാണ് ഇത്. വീട് നിർമ്മാണത്തിന്റെ സൗകര്യാനുസരണം മരങ്ങൾ മുറിച്ചു മാറ്റുന്ന കാലത്ത്, മരങ്ങളുടെയും ചെടികളുടെയും സൗകര്യപ്രകാരം നിർമ്മിച്ചിരിക്കുന്ന ഒരു കൗതുകകരമായ വീടാണ് ഇത്. വീടിന് പുറവും അകവും മുഴുവൻ പ്രകൃതി സൗന്ദര്യത്താൽ അലങ്കരിക്കപ്പെട്ടിരിക്കുന്നു.
മുള കൊണ്ടാണ് വീടിന്റെ മുൻ വാതിൽ നിർമ്മിച്ചിരിക്കുന്നത്. ഇത് ആവശ്യാനുസരണം വെളിച്ചവും വായുവും വീടിനകത്തേക്ക് കടത്തിവിടുന്നു. വീടിനകത്തേക്ക് പ്രവേശിച്ചാൽ, വിശാലമായ ഒരു ലിവിങ് ഏരിയ കാണാം. ലിവിങ് ഏരിയയുടെ എതിർവശത്ത് ഒരു ഓപ്പൺ സ്പേസ് ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇവിടെ ചെറിയൊരു വാട്ടർ പ്ലോട്ടും സജ്ജീകരിച്ചിട്ടുണ്ട്. ഇത് വീടിനകത്തെ തണുപ്പ് വർദ്ധിപ്പിക്കുന്നു.
നാല് ബെഡ്റൂമുകൾ ആണ് വീട്ടിൽ ഉൾപ്പെടുന്നത്. ബെഡ്റൂമിന്റെ ഒരുവശം ചുവരിന് പകരം മുഴുവനായി ഗ്ലാസ് വിൻഡോ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് ബെഡ്റൂമിലേക്ക് തടസ്സങ്ങളില്ലാതെ വെളിച്ചം പ്രധാനം ചെയ്യുന്നു. വീടിനകം നിറയെ ചെടികൾ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. കൊടും വേനൽക്കാലത്തും, ഈ വീടിനകം തണുത്തിരിക്കും. തീർച്ചയായും കേരളത്തിലെ വേനൽ കാലം കടുക്കുന്ന ഈ സാഹചര്യത്തിൽ, മലയാളികൾക്ക് ഇത്തരം വീടുകൾ മാതൃകയാക്കാവുന്നതാണ്.
Also Read :ലോൺ എടുക്കേണ്ട, കടം വാങ്ങേണ്ട!! 9 ലക്ഷം രൂപക്ക് ഒരടിപൊളി വീട്