Royal Home In Kerala:ആഡംബര വീടുകൾ (Luxury Homes) ആഗ്രഹിക്കുന്നവർക്കായി ഒരു അത്യാഡംബര വീടിന്റെ വിശേഷമാണ് ഇവിടെ പങ്കുവെക്കുന്നത്. അഞ്ച് ബെഡ്റൂമുകൾ ഉൾപ്പെടുന്ന ഈ വീടിന്റെ ആകെ വിസ്തൃതി 13,000 ചതുരശ്ര അടി ആണ്. 50 സെന്റ് പ്ലോട്ടിൽ ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. മോഡേൺ ഡിസൈനിൽ നിർമ്മിച്ചിരിക്കുന്ന വീടിനെ, പ്രകൃതിദത്തമായ കാര്യങ്ങൾ കൊണ്ടും അലങ്കരിച്ചിരിക്കുന്നു.
വളരെ വ്യത്യസ്തമായ ഡിസൈനിൽ ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. വീടിന് ചുറ്റും നിറയെ ചെടികൾ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. ഇത് ഈ വീടിന്റെ ഭംഗിയെ മറ്റൊരു തലത്തിൽ എത്തിക്കുന്നു. വീടിന്റെ മുൻഭാഗത്ത്, വെളിച്ചവും മഴയും എല്ലാം ദൃശ്യമാകുന്ന രീതിയിലുള്ള ഗ്ലാസ് റൂഫ് ആണ് നൽകിയിരിക്കുന്നത്. അകത്തേക്കാഴ്ചകളിലേക്ക് കടന്നാൽ, ഓരോ ഇടവും വളരെ വിശാലമായി ഒരുക്കിയിട്ടുണ്ട്. ലിവിങ് ഏരിയയും ഡൈനിങ് ഏരിയയും എല്ലാം തന്നെ വളരെ മനോഹരവും വിശാലവും ആയി ഡിസൈൻ ചെയ്തിരിക്കുന്നു.
- Total Plot Of Home – 50 cent
- Total Area Of Home – 13000 sqft
- Total Budget Of Home – 8.5 crore
8.5 കോടി രൂപയാണ് ഈ വീടിന്റെ വില വരുന്നത്. വിലക്ക് അനുസരിച്ച സുഖസൗകര്യങ്ങൾ വീട് വാഗ്ദാനം ചെയ്യുന്നു എന്നത് വസ്തുത തന്നെയാണ്. സ്വിമ്മിംഗ് പൂൾ, ജിം ഏരിയ എന്നിങ്ങനെ ഒരു വീട്ടിൽ മനുഷ്യർക്ക് ആവശ്യമായ സൗകര്യങ്ങൾ എല്ലാം തന്നെ ഈ വീട്ടിൽ ഉൾക്കൊള്ളുന്നു. ആഡംബര വീട് സ്വപ്നം കാണുന്ന ആളുകൾക്ക്, തീർച്ചയായും മാതൃകയാക്കാൻ സാധിക്കുന്ന ഒരു വീടാണ് ഇത്.
- Bedrooms – 5
- Living Area & Dining Area
- Swimming Pool
തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ മാറിനിൽക്കുന്ന തലയെടുപ്പ്!! അമ്പോ ഇതെന്തൊരു വീട്