Single floor 4bhk home design: ഒരു വീട് വെക്കുന്ന സമയത്ത്, വലിയൊരു മുറ്റം വേണം, മനോഹരമായ ലാൻഡ്സ്കേപ്പ് വേണം, നല്ല സൗകര്യങ്ങൾ ഉള്ള ഇന്റീരിയർ ആയിരിക്കണം എന്നിങ്ങനെ നിരവധി ആഗ്രഹങ്ങൾ ആയിരിക്കും നമ്മൾക്ക് ഉണ്ടാവുക. ഇങ്ങനെ വ്യത്യസ്തമായ നിങ്ങളുടെ ആഗ്രഹങ്ങളെ സഫലമാക്കുന്ന 4 ബെഡ് റൂമുകളുള്ള ഒരു ഒറ്റ നില വീടിന്റെ വിശേഷങ്ങളാണ് ഇവിടെ പങ്കുവയ്ക്കുന്നത്.
ഈ വീടിന്റെ എലിവേഷൻ ഡിസൈൻ ചെയ്തിരിക്കുന്നത് ട്രഡീഷണൽ രീതിയിലാണ്. സെറാമിക് ഓടുകൾ ആണ് റൂഫിൽ പതിച്ചിരിക്കുന്നത്. വീടിന്റെ സിറ്റ് ഔട്ടിലേക്ക് വന്നാൽ, ട്രഡീഷണൽ വീടുകളിൽ നമ്മൾ കാണുന്നത് പോലെ ലെങ്ങ്തി ആയിട്ടാണ് ഇവിടെ ഡിസൈൻ ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ അതിഥികളെ സൽക്കരിക്കാനും വീട്ടുകാർക്ക് ഒഴിവുസമയങ്ങളിൽ വിശ്രമിക്കാനും സിറ്റ് ഔട്ട് ആവശ്യമായ സ്ഥലം വാഗ്ദാനം ചെയ്യുന്നു.
സിറ്റ് ഔട്ടിൽ നിന്ന് നേരെ കയറിവരുന്നത് ഈ വീടിന്റെ ഫോർമൽ ലിവിങ് സ്പേസിലേക്കാണ്. സ്‌പേഷ്യസ് ആയിയാണ് ഫോർമൽ ലിവിങ് ഏരിയ ഡിസൈൻ ചെയ്തിരിക്കുന്നത്. ഇതിന്റെ തൊട്ടു പിറകിലായി ഫാമിലി ലിവിങ് സ്പേസും ഡിസൈൻ ചെയ്തിരിക്കുന്നു. മനോഹരമായ ഒരു പാർട്ടീഷൻ വർക്ക് ആണ് ഫാമിലി ലിവിങ് ഏരിയക്കും ഫോർമൽ ലിവിങ് ഏരിയക്കും ഇടയിൽ നൽകിയിരിക്കുന്നത്. ഫാമിലി ലിവിങ് ഏരിയയിൽ ആണ് ടിവി യൂണിറ്റ് സജ്ജീകരിച്ചിരിക്കുന്നത്.
വീട്ടിലെ ഡൈനിങ് ഏരിയയും വളരെ മനോഹരമായി തന്നെ ഡിസൈൻ ചെയ്തിരിക്കുന്നു. ഫാമിലി ലിവിങ് ഏരിയയും ഡൈനിങ് ഏരിയയും ബ്ലൂ തീമിൽ ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്. 4 ബെഡ്റൂമുകളും അത്യാവശ്യം സ്‌പേഷ്യസ് ആയി തന്നെയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഒരു ഒറ്റ നില വീട്ടിൽ, എല്ലാ സുഖസൗകര്യങ്ങളും സംയോജിപ്പിച്ചുകൊണ്ട്, അതിനെ എങ്ങനെ മനോഹരമായി ഡിസൈൻ ചെയ്യാം എന്നതിന്റെ മാതൃകയാണ് ഈ വീട്.
Read Also: ഒരു ലക്ഷ്വറി പടിപ്പുര വീട്!! ക്ലാസിക് ഇന്റീരിയർ ലാൻഡ്സ്കേപ്പ് വർക്കുകൾ