Small Budget Kerala House Plan Detailed :ഒരു വീട് നിർമ്മിക്കാൻ ഇന്ന് എന്ത് ചെലവ് വരും? ചുരുങ്ങിയത് 30 ലക്ഷം രൂപ. ഒരു വീട് വെക്കാൻ ആഗ്രഹിക്കുന്ന പലരും തനിക്ക് അറിയാവുന്ന ആളുകളോട് ചോദിക്കുന്ന ചോദ്യവും അവർ നൽകുന്ന മറുപടിയും ഇങ്ങനെ ആയിരിക്കാം. എന്നാൽ, ചെലവ് പരമാവധി ചുരുക്കിയും ഇന്നത്തെ കാലത്ത് വീട് നിർമ്മിക്കാൻ സാധിക്കും എന്നതിന്റെ ഒരു ഉത്തമ ഉദാഹരണമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
3 സെന്റ് സ്ഥലത്ത് നിർമ്മിച്ചിരിക്കുന്ന 500 ചതുരശ്ര അടി വരുന്ന ഒരു വീടിന്റെ വിശേഷം. രണ്ട് ബെഡ്റൂമുകൾ ആണ് ഈ വീട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വീടിന് സിറ്റൗട്ട് നൽകിയിട്ടില്ല, പരമാവധി സ്ഥലം വീടിന് അകത്തുതന്നെ പ്രയോജനപ്പെടുത്തിയിരിക്കുന്നു. വിശാലമായ ഒരു ഹാൾ നൽകിയിട്ടുണ്ട്. ഇവിടെ ലിവിങ് ഏരിയയും ഡൈനിങ് ഏരിയയും എല്ലാം സെറ്റ് ചെയ്തിരിക്കുന്നു. ടിവി യൂണിറ്റും ഇവിടെ തന്നെ സജ്ജീകരിച്ചിട്ടുണ്ട്.
- Total Plot Of Home – 3 cent
- Total Area Of Home – 500 sqft
- Total Budget Of Home – 7 lakhs Rupees
രണ്ട് ബെഡ്റൂമുകൾ വീട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, എല്ലാം ഇടത്തുനിന്നും ആക്സസ് ഉള്ള കോമൺ ടോയ്ലറ്റ് ആണ് അകത്ത് നൽകിയിരിക്കുന്നത്. അത്യാവശ്യം സ്പേഷ്യസ് ആയ അടുക്കളയും, അതിനോട് ചേർന്ന് ഒരു വർക്ക് ഏരിയയും ഡിസൈൻ ചെയ്തിട്ടുണ്ട്. ഏഴ് ലക്ഷം രൂപയാണ് ഈ വീടിന്റെ നിർമ്മാണ ചെലവ് വന്നിരിക്കുന്നത്. കാലക്രമേണ ബഡ്ജറ്റിൽ ചെറിയ മാറ്റങ്ങൾ വന്നിട്ടുണ്ടായിരിക്കുമെങ്കിലും, ഇങ്ങനെയും വീട് നിർമ്മിക്കാം എന്ന കോൺഫിഡൻസ് ആണ് ഈ വീട് സാധാരണക്കാർക്ക് പകർന്നു നൽകുന്നത്.
- Bedrooms – 2
- Hall
- Kitchen
Also Read :Crafting Comfort: A Stunning Low-Budget 3-Bedroom Home in Kerala
സാധാരണക്കാരനും പണിയാം ഈ വെറൈറ്റി വീട് , വേറെ ലെവൽ വീട്!! എക്സ്റ്റീരിയറും ഇന്റീരിയറും ഒരേ പൊളി