ഇതിലും ബഡ്ജറ്റ് കുറച്ച് വീട് നിർമ്മിക്കാനാവില്ല!! രണ്ട് ബെഡ്റൂമുകൾ ഉൾപ്പെടുന്ന ഒരു കിളിക്കൂട്

Super low budget home:449 സ്ക്വയർ ഫീറ്റ് വിസ്തീർണത്തിൽ ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. രണ്ട് ബെഡ്റൂമുകൾ ഉൾപ്പെടെ മനോഹരമായിയാണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. വീടിന്റെ എക്സ്റ്റീരിയർ ലുക്ക് മനോഹരമായി സെറ്റ് ചെയ്തിട്ടുണ്ട്. ചെറിയൊരു ഓപ്പൺ സിറ്റൗട്ട് ആണ് വീടിന് നൽകിയിരിക്കുന്നത്. വീടിന്റെ അകത്തേക്ക് പ്രവേശിച്ചാൽ, വീടിന്റെ വലുപ്പത്തിന് അനുയോജ്യമായ ഒരു ഹാൾ ഡിസൈൻ ചെയ്തിരിക്കുന്നു.

ഇവിടെ ഡൈനിങ് ഏരിയയും, സിറ്റിംഗ് ഏരിയയും സെറ്റ് ചെയ്തിട്ടുണ്ട്. ടിവി യൂണിറ്റും ഡൈനിങ് ഏരിയയോട് ചേർത്ത് സജ്ജീകരിച്ചിരിക്കുന്നു. രണ്ട് ചെറിയ ബെഡ്റൂമുകൾ ആണ് വീട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മനോഹരമായ ഒരു അടുക്കളയും ഡിസൈൻ ചെയ്തിരിക്കുന്നു. ഒരു ചെറിയ കുടുംബത്തിന്, സാധാരണക്കാരായ മനുഷ്യർക്ക് ആവശ്യമായ സുഖസൗകര്യങ്ങൾ ഈ വീട് വാഗ്ദാനം ചെയ്യുന്നു.

രണ്ട് ബെഡ്റൂമുകളും ഹാളും കിച്ചനും ഉൾപ്പെടുന്ന ഈ കൊച്ചു ഭവനത്തിന്റെ ആകെ നിർമ്മാണ ചെലവ് വന്നിരിക്കുന്നത് ഏഴര ലക്ഷം രൂപയാണ്. ഇന്നത്തെ കാലത്ത് ഒരു വീട് നിർമ്മിക്കാൻ ഏഴര ലക്ഷം രൂപയെ വരുന്നുള്ളൂ എന്നത് ആശ്ചര്യവും, സാധാരണക്കാരെ സംബന്ധിച്ചിടത്തോളം പ്രതീക്ഷ നൽകുന്നതും ആണ്. വീടിന്റെ കൂടുതൽ വിശേഷങ്ങൾക്കായി വീഡിയോ കാണാം.

Also Read :10 സെൻ്റ് പ്ലോട്ടിനുള്ളിൽ ഒരു 4 bhk ഹോം പ്ലാൻ, ആരും കൊതിക്കുന്ന ബഡ്ജറ്റിൽ

Homes PlanLow Budjet House
Comments (0)
Add Comment