Terrace roofing sheet tax for house: പുതിയതായി വീട് പണിയാൻ ആഗ്രഹിക്കുന്നവർ മാത്രമല്ല, സ്വന്തമായി ഒരു വീട് ഉള്ള എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു വിഷയമാണ് ഇവിടെ പങ്കുവെക്കുന്നത്. ഇന്ന് ഒരുനില വീട് ആയാലും ഇരുനില വീട് ആയാലും, ടെറസിന് മുകളിൽ ലഭ്യമായ സ്പേസിൽ ഷീറ്റ് ഇടുന്നത് ഒരു സാധാരണ കാഴ്ചയാണ്. പലരും വീട് പണിയുന്ന സമയത്തോ, അല്ലെങ്കിൽ വീട് പണി പൂർത്തിയായ ശേഷം പിന്നീട് എപ്പോഴെങ്കിലുമോ
ആയിരിക്കും ഇത്തരത്തിൽ ഷീറ്റ് ഇടുക. അലക്കിയ വസ്ത്രങ്ങൾ ഉണക്കാനോ മറ്റുമായിരിക്കും ഇത്തരത്തിൽ പലരും ഷീറ്റ് ഇടുന്നത്. അതേസമയം ചിലരാകട്ടെ ഷീറ്റ് ഇട്ടതിന്റെ നാല് ഭാഗവും ചെറിയ ഒരു ചുവര് കെട്ടി, അവിടെ അവരുടെ വ്യത്യസ്തങ്ങൾക്കായുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കാറുണ്ട്. എന്നാൽ, ഇത്തരക്കാരെ കണ്ടെത്തി ടാക്സ് ഈടാക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതിൽനിന്ന് മുക്തി നേടണമെങ്കിൽ, ഷീറ്റ് ഇടുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ടെറസിന് മുകളിൽ മാത്രമല്ല,
വീടിനോട് ചേർന്ന് ഇത്തരത്തിൽ ഷീറ്റ് ഇട്ട് ചുവരുകൾ കെട്ടിപ്പടുത്ത് അത് ഉപയോഗിക്കുന്നതും പ്രോപ്പർട്ടി ടാക്സിന് കീഴിൽ വരും. 8 അടിക്ക് മുകളിൽ ഹൈറ്റ് വരുമ്പോഴാണ് ഇവ നികുതിയുടെ പരിധിയിൽ വരുന്നത്. അതുകൊണ്ട്, ഷീറ്റ് ഇടുമ്പോൾ അവ 2.4 അടിക്ക് താഴെ മാത്രം ഹൈറ്റ് വരുന്ന രീതിയിൽ ചെയ്യുക. മാത്രമല്ല, അതിന് ചുറ്റും നിങ്ങൾക്ക് പാരപ്പെറ്റ് വെക്കുന്നതിനും ഒന്നും തടസ്സമില്ല, എന്നാൽ സിമന്റ് ഭിത്തി നിർമ്മിക്കരുത്. ഉദാഹരണത്തിന്, 3000 സ്ക്വയർ ഫീറ്റിന് മുകളിൽ വരുന്ന വീടുകൾക്ക് ആഡംബര ടാക്സ് നൽകേണ്ടതുണ്ട്.
ഒരുപക്ഷേ നിങ്ങൾ വീട് പണിയുമ്പോൾ അതിന്റെ വിസ്തൃതി 2700 സ്ക്വയർ ഫീറ്റ് ആയിരുന്നെങ്കിൽ, പിന്നീട് നിങ്ങൾ വീടിനോട് ചേർന്ന് 300 സ്ക്വയർ ഫീറ്റിൽ അധികം വരുന്ന ഭാഗം ഷീറ്റ് മേഞ്ഞു ചുറ്റും സിമന്റ് മതിൽ നിർമ്മിച്ചിട്ടുണ്ടെങ്കിൽ, സർക്കാർ ഉദ്യോഗസ്ഥർ ഇൻസ്പെക്ഷന് വരുമ്പോൾ ആ ഭാഗം കൂടി ചേർത്ത് നിങ്ങളുടെ വീടിന്റെ ആകെ സ്ക്വയർ ഫീറ്റ് 3000-ത്തിന് മുകളിൽ ആയി കണക്കാക്കുകയും നിങ്ങളിൽ നിന്ന് ആഡംബര ടാക്സ് ഈടാക്കുകയും ചെയ്യും. അതുകൊണ്ട് ഇക്കാര്യം സൂക്ഷിക്കുക വീഡിയോ