Traditional look modern home design: ഇന്ന് പലരും പരമ്പരാഗത ഭംഗി വീണ്ടും ആസ്വദിക്കാൻ ആഗ്രഹിക്കുന്നതിനാൽ, ട്രഡീഷണൽ ലുക്ക് നൽകുന്ന വീടുകൾ നിർമ്മിക്കാൻ താൽപ്പര്യം കാണിക്കാറുണ്ട്. ട്രഡീഷണൽ ലുക്ക് നൽകുന്ന ഒരു പുതിയ കാലത്തെ വീടിന്റെ വിശേഷമാണ് ഇവിടെ പങ്കുവെക്കുന്നത്. 1700 ചതുരശ്ര അടി വരുന്ന ഈ വീട്ടിൽ മൂന്ന് ബെഡ്റൂമുകൾ ഉൾപ്പെടുന്നു.
ഈ വീടിന്റെ നിർമ്മാണത്തിൽ ആകെ വ്യത്യസ്തതകൾ പ്രകടമാണ്. സിമന്റ് ഉപയോഗിക്കുന്നതിന് പകരം മണ്ണും കുമ്മായവും മറ്റു ഹെർബൽ വസ്തുക്കളും ആണ് വീടിന്റെ ചുവര് ഉൾപ്പെടെയുള്ളവ നിർമ്മിക്കുന്നതിനായി ഉപയോഗിച്ചിരിക്കുന്നത്. ചെങ്കല്ല് ഉപയോഗിച്ച് പടുത്തിരിക്കുന്ന ചുവരുകൾ, സിമന്റ് ഉപയോഗിച്ച് തേക്കുന്നതിന് പകരം, പ്ലാസ്റ്ററിംഗ് ചെയ്ത് ചെങ്കല്ലിന്റെ ഭംഗി നിലനിർത്തിയിരിക്കുന്നു. വീടിന്റെ അകത്തെ ഫർണിച്ചറുകളും മറ്റും മിനിമൽ ഡിസൈനിൽ ആണ് സെറ്റ് ചെയ്തിരിക്കുന്നതെങ്കിലും,
- Total area of home – 1700 square feet
- Total budget of home – 36 lakhs (including plot cost)
- Total bedrooms in home – 3
- Living area
- Dining space
- Traditional look modern home
അവയെല്ലാം പരമ്പരാഗതമായ ഭംഗി സമ്മാനിക്കുന്നു. വീടിന്റെ അകത്ത് പ്രകൃതിദത്തമായ വെളിച്ചവും മഴയും എല്ലാം ലഭിക്കാനുള്ള തന്ത്രപരമായ പണികളും ചെയ്തുവച്ചിട്ടുണ്ട്. മൂന്ന് കിടപ്പുമുറികൾ ഉൾക്കൊള്ളുന്ന ഈ വീട്ടിൽ, ലിവിങ് ഏരിയ, ഡൈനിങ് സ്പെയ്സ്, ഓപ്പൺ കിച്ചൻ, കോട്ട്യാഡ് എന്നിവ എല്ലാം ഉൾക്കൊള്ളുന്നു. ഈ വീടിന്റെ കോമ്പൗണ്ട് വാൾ ഉൾപ്പെടെയുള്ള നിർമ്മാണവും, സ്ഥലത്തിന്റെ വിലയും എല്ലാം കൂടി ഉൾപ്പെടെ ആകെ 36 ലക്ഷം രൂപ ബഡ്ജറ്റ് ആണ് വന്നിരിക്കുന്നത്. വീഡിയോ കാണാം