വീടല്ല ഇതാണ് സ്വർഗ്ഗം , 8 സെന്റ് സ്ഥലത്ത് ഗ്ലാസ് ബ്രിഡ്ജും കോർട്ട്യാടും ഉൾപ്പെടുന്ന ഒരു അതിമനോഹര വീട്

Trending Home In Kerala:8 സെന്റ് സ്ഥലത്ത് പണി കഴിപ്പിച്ചിരിക്കുന്ന വളരെ മനോഹരമായ ഒരു വീടിന്റെ വിശേഷമാണ് ഇവിടെ പങ്കുവെക്കുന്നത്. കണ്ടമ്പററി ഡിസൈനിൽ ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. വീടിന്റെ എലിവേഷൻ തന്നെയാണ് അതിന്റെ പ്രധാന ആകർഷണം. ഫസ്റ്റ് ഫ്ലോറിലെ ഓപ്പൺ ബാൽക്കണിയാണ് എലിവേഷന്റെ ഹൈലൈറ്റ്.

വീടിന്റെ കോമ്പൗണ്ട് വാളും ഗേറ്റും മനോഹരവും വ്യത്യസ്തവുമായ രീതിയിൽ ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്. സാധാരണ കണ്ടുവരുന്നതിൽ നിന്ന് വ്യത്യസ്തമായി, വീടിന്റെ ഗേറ്റ് തുറന്ന് അകത്ത് കയറുമ്പോൾ സിറ്റ് ഔട്ട് വരെ സ്റ്റെപ്പുകൾ നിർമ്മിച്ചിരിക്കുന്നത്. കാർപോർച്ചിലേക്കുള്ള സ്ലോപ് വേയും വളരെ മനോഹരമായി ഡിസൈൻ ചെയ്തിരിക്കുന്നു. വീടിന്റെ അകക്കാഴ്ചകൾ പുറമയെക്കാൾ ഭംഗിയും വ്യത്യസ്തവും ആയതാണ്.

വീടിന്റെ അകത്തേക്ക് പ്രവേശിക്കുമ്പോൾ, കൃത്യമായി സ്പേസ് പ്രയോജനപ്പെടുത്തി ലിവിങ് ഏരിയയും ഡൈനിങ് സ്പേസും ഡിസൈൻ ചെയ്തിരിക്കുന്നു. സ്റ്റെയർകെയ്സിന്റെ അടിഭാഗം, കുട്ടികൾക്ക് കളിക്കാനായി മനോഹരമായ ഒരു സ്പേസ് ഒരുക്കിയിരിക്കുന്നു. സ്റ്റെയർകെയ്സിന്റെ മധ്യഭാഗത്ത്, കോർട്ട്യാഡിന് മുകളിലായി ഒരു ഗ്ലാസ് ബ്രിഡ്ജിന് സമാനമായ സ്പേസ് ഡിസൈൻ ചെയ്തിരിക്കുന്നു.

വീടിന്റെ ഇരുനിലകളിലുമായി 4 ബെഡ്റൂമുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വളരെ മനോഹരമായിയാണ് വീടിന്റെ കിച്ചൻ ഡിസൈൻ ചെയ്തിരിക്കുന്നത്. ഡിജിറ്റൽ ഡോർ ലോക്ക് മുതൽ, ഡിജിറ്റൽ സ്വിച്ചുകൾ ഉൾപ്പെടെ നൂതന സാങ്കേതിക വിദ്യ വീടിന്റെ പല ഭാഗങ്ങളിലും ആവിഷ്കരിച്ചിരിക്കുന്നു. ഫസ്റ്റ് ഫ്ലോറിൽ വിശാലമായ ഒരു ഹാൾ ഡിസൈൻ ചെയ്തിട്ടുണ്ട്. അതോടൊപ്പം ഒരു ഓപ്പൺ ബാൽക്കണിയും ഒരുക്കിയിരിക്കുന്നു. ഇത് വീട്ടുകാർക്ക് മതിയായ വിശ്രമത്തിനുള്ള ഇടം വാഗ്ദാനം ചെയ്യുന്നു.

  • Architect Details:
  • K.T.S Architecture
  • Thamarassery, Kozhikode
  • Ph : 9747919881
  • 8111919881

Also Read :വിശാലമായ ഒരു പരമ്പരാഗത തറവാട് വീട്, അകക്കാഴ്ചകൾ അമ്പരപ്പിക്കുന്നത്

You might also like