Trending Home in kerala:പരിമിതമായ സ്ഥലത്ത് എങ്ങനെ ഒരു മനോഹരമായ, അത്യാവശ്യം വലിയ ഒരു വീട് പണിയാം എന്ന് ചിന്തിക്കുന്നവർക്ക് മാതൃകയാക്കാവുന്ന ഒരു വീടിന്റെ വിശേഷമാണ് ഇവിടെ പങ്കുവെക്കുന്നത്. 5 സെന്റ് സ്ഥലത്ത് പണികഴിപ്പിച്ചിരിക്കുന്ന 2000 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണം ഉള്ള ഒരു വീടാണ് ഇത്. സ്ഥലം പരിമിതമാണെങ്കിലും, അത് മുഴുവനായി പ്രയോജനപ്പെടുത്തിയാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്.
2000 സ്ക്വയർ ഫീറ്റിൽ മൂന്ന് ബെഡ്റൂമുകൾ ഉൾപ്പെടുന്ന ഒരു ഇരുനില വീട്. മനോഹരമായയാണ് ഈ വീടിന്റെ എലിവേഷൻ വർക്കുകൾ ചെയ്തിരിക്കുന്നത്. മോഡേൺ സ്റ്റൈലിൽ ഡിസൈൻ ചെയ്തിരിക്കുന്ന എനിവേഷൻ. അതോടൊപ്പം പ്രകൃതിയെ സംയോജിപ്പിച്ചുകൊണ്ട് ഹോം പ്ലാന്റ്സും ഉൾപ്പെടുത്തിയിരിക്കുന്നു. റൂഫിലും വാളിലും ഉള്ള വുടൻ എലമെന്റ് ആണ് വീടിന്റെ പ്രധാന ആകർഷണം.
വീടിന്റെ അകത്തേക്ക് പ്രവേശിക്കുമ്പോൾ, ഒരു ഫോയർ സ്പേസിലേക്കാണ് കടന്നുവരുന്നത്. ഇതിന്റെ ഒരു വശത്ത്, അഞ്ച് സെന്റീമീറ്റർ താഴ്ച്ചയിൽ ആയി ആണ് ലിവിങ് സ്പേസ് ഒരുക്കിയിരിക്കുന്നത്. ഇവിടെത്തന്നെയാണ് ടിവി യൂണിറ്റും സജ്ജീകരിച്ചിരിക്കുന്നത്. വളരെ മനോഹരമായി ഡിസൈൻ ചെയ്തിരിക്കുന്ന സ്റ്റെയർ കേസ്, വീടിന്റെ അകത്തെ ആകർഷണങ്ങളിൽ മറ്റൊന്നാണ്. ഇതിനോട് അടുത്ത സ്ഥലത്ത് ഒരു കോർട്ട് യാഡ് സെറ്റ് ചെയ്തിരിക്കുന്നു.
ഡൈനിങ് ഏരിയയും വളരെ മനോഹരമായി തന്നെയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. സ്ഥലം ഒട്ടും പാഴാക്കാതെ, സൗകര്യങ്ങളും മനോഹാരിതയും സംയോജിപ്പിച്ചു കൊണ്ടാണ് ഈ വീടിന്റെ ഓരോ ഭാഗവും ഡിസൈൻ ചെയ്തിരിക്കുന്നത് എന്ന് തന്നെ വേണം പറയാൻ. ഓപ്പൺ കിച്ചൻ ആണ് വീട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വീട്ടിൽ ഉപയോഗിച്ചിരിക്കുന്ന ഫർണിച്ചറുകൾ വീടിന്റെ ഇന്റീരിയർ ഭംഗി വർദ്ധിപ്പിച്ചിരിക്കുന്നു.
Also Read : നാടൻ ശൈലിൽ ഒരു വീട്, ഏഴ് മാസം മഴപെയ്താലും വെള്ളം കെട്ടി നിൽക്കില്ല, ഇതാ ഒരു കേരള തനി നാടൻ സ്റ്റൈൽ ഹോം