ലളിതം സുന്ദരം ഈ മനോഹര ഭവനം, ഇതുപോലെ ഒരു വീട് വെക്കാൻ നിങ്ങൾക്ക് പ്ലാൻ ഉണ്ടോ

Two storey traditional home design: ലളിതമായ ഡിസൈനിൽ നിർമ്മിച്ച മനോഹരമായ ഒരു ട്രഡീഷണൽ വീടിന്റെ വിശേഷമാണ് ഇവിടെ പങ്കുവെക്കുന്നത്. 2000 ചതുരശ്ര അടി വിസ്തീർണ്ണം ഉള്ള ഈ വീട്ടിൽ നാല് ബെഡ്റൂമുകൾ അടങ്ങുന്നു. പഴയ തറവാട് വീടിനെ, പൂർണ്ണമായി പൊളിച്ചു മാറ്റാതെ എങ്ങനെ ഒരു പുതിയ കാലത്തെ സൗകര്യങ്ങളോടുകൂടിയ വീട് ആക്കി മാറ്റാം എന്നതിന്റെ ഉത്തമ ഉദാഹരണം കൂടിയാണ് ഈ വീട്. വീടിന്റെ ബഡ്ജറ്റ് ഉൾപ്പെടെയുള്ള വിശേഷങ്ങൾ നോക്കാം. 

ഈ വീടിന്റെ നിർമ്മാണത്തിൽ ആകെ ബഡ്ജറ്റ് കുറക്കുന്നതിനായി പല വിദ്യകളും സ്വീകരിച്ചിട്ടുണ്ട്. വീടിന്റെ ഗ്രൗണ്ട് ഫ്ലോറിന്റെ മുകൾ ഭാഗം കോൺക്രീറ്റ് ചെയ്തിരിക്കുകയാണ്, എന്നാൽ ഫസ്റ്റ് ഫ്ലോറിന്റെ മുകൾ ഭാഗത്ത് ജിഎ ഷീറ്റ് ആണ് ഉപയോഗിച്ചിരിക്കുന്നത്. തുടർന്ന് ഓട് മേഞ്ഞപ്പോൾ അത് വീടിന് ഒരു ട്രഡീഷണൽ ഭംഗി നൽകുന്നു. ഓപ്പൺ വരാന്തകൾ കൂടിയ ഒരു സിറ്റൗട്ട് ആണ് വീടിന് നൽകിയിരിക്കുന്നത്. വീടിന്റെ അകത്തേക്ക് പ്രവേശിക്കുമ്പോൾ, 

  • Total area of home – 2000 square feet
  • Total budget of home – 23 – 27 lakhs
  • Total bedrooms in home – 4
  • Living Area
  • Dining Space
  • Courtyard
  • Two storey traditional home design

വിശാലമായ ഒരു ലിവിങ് ഏരിയയിൽ എത്തിച്ചേരും. ഇതിനോട് ചേർന്നു തന്നെ മനോഹരമായ ഒരു കോട്ട്യാഡ് സ്പേസ് ഒരുക്കിയിട്ടുണ്ട്. ഡൈനിങ് ഏരിയക്ക് അടുത്തായി ഓപ്പൺ കിച്ചൻ സെറ്റ് ചെയ്തിരിക്കുന്നു. നാല് ബെഡ്റൂമുകൾ അടങ്ങുന്ന ഈ വീടിന്റെ ആകെ നിർമ്മാണ ചിലവ് വന്നിരിക്കുന്നത് ഏകദേശം 25 ലക്ഷം രൂപയോളം ആണ്. കരിങ്കൽ കൊണ്ടാണ് വീടിന്റെ ചുവരുകൾ നിർമ്മിച്ചിരിക്കുന്നത്. കൂടുതൽ വിശേഷങ്ങൾ കാണാനായി വീഡിയോ സന്ദർശിക്കാം

Read Also: വീടിന്റെ അകത്ത് മഴ പെയ്യുന്നത് കണ്ടിട്ടുണ്ടോ

Homes PlanHouse DesignModern House
Comments (0)
Add Comment