Variety gate for home: മലയാളികൾക്ക് സുപരിചിതനായ ശില്പിയാണ് ഡാവിഞ്ചി സുരേഷ്. വ്യത്യസ്തമായ കലാരൂപങ്ങൾ കൊണ്ട് കാഴ്ചക്കാരെ സർപ്രൈസ് ചെയ്യിച്ചിട്ടുള്ള ഡാവിഞ്ചി സുരേഷ്, ഇപ്പോൾ അദ്ദേഹത്തിന്റെ വീട്ടിൽ തന്നെ ഒരു കിടിലൻ സംഭവം ഡിസൈൻ ചെയ്തിരിക്കുകയാണ്. ഡാവിഞ്ചി സുരേഷിന്റെ വീടിന്റെ ഗെയ്റ്റിന് നൽകിയിരിക്കുന്ന ഡിസൈൻ ആണ് കാഴ്ചക്കാരെ അമ്പരപ്പിക്കുന്നത്.
നമ്മൾ എല്ലാവരും നമ്മുടെ വീടുകൾക്ക് വ്യത്യസ്തമായ ഡിസൈനും ഭംഗിയും കൊണ്ടുവരാൻ ആഗ്രഹിക്കുന്നവർ ആയിരിക്കും. പ്രത്യേകിച്ച്, പുറത്തുനിന്നുള്ളവർ ആദ്യം കാണുന്ന ഗേറ്റും കോമ്പൗണ്ട് വാളും ഒക്കെ വ്യത്യസ്തമാക്കാൻ പലരും ശ്രമിക്കാറുണ്ട്. ഇത്തരത്തിലുള്ള ആഗ്രഹത്തിന്റെയും അതിനുവേണ്ടിയുള്ള പരിശ്രമത്തിന്റെയും ഫലമായിയാണ് ഡാവിഞ്ചി സുരേഷ് തന്റെ വീടിന്റെ ഗേറ്റിന് കഥകളിയുടെ മാതൃക നൽകിയിരിക്കുന്നത്.
വ്യത്യസ്ത നിറങ്ങൾ ഉപയോഗിച്ചുകൊണ്ട് ഡിസൈൻ ചെയ്തിരിക്കുന്ന കഥകളി മാതൃകയിലുള്ള ഗേറ്റ്, കാണുന്നവർക്ക് കുളിർമയുള്ള ഒരു കാഴ്ചയായി മാറുന്നു. ഡാവിഞ്ചി സുരേഷ് എന്ന കലാകാരന്റെ കലാപരമായ കഴിവിനൊപ്പം, അദ്ദേഹം അതിൽ ഉപയോഗിച്ചിരിക്കുന്ന ടെക്നോളജി കളും അമ്പരപ്പിക്കുന്നതാണ്. ചലിക്കുന്ന ശില്പങ്ങൾ ഉണ്ടാക്കുന്ന ഡാവിഞ്ചി സുരേഷ്, തന്റെ ഗേറ്റിന്റെ ഡിസൈനിലും ചലനം ഉൾപ്പെടുത്തിയിട്ടുണ്ട്.
ഗേറ്റ് കടന്ന് വീടിന് അകത്തേക്ക് പ്രവേശിച്ചാൽ, വീട്ടിൽ മുഴുവൻ ചിത്രങ്ങളും ശില്പങ്ങളും കാണാൻ സാധിക്കും. ഇത്തരത്തിലുള്ള കലാസൃഷ്ടികൾ തന്നെയാണ് ആ വീടിന്റെ ഭംഗി വർദ്ധിപ്പിക്കുന്നത്. നിരവധിയാർന്ന മനോഹരവും വ്യത്യസ്തവുമായ കലാ ശില്പങ്ങളുടെയും ചിത്രങ്ങളുടെയും ഒക്കെ ശില്പിയാണ് ഡാവിഞ്ചി സുരേഷ്. അദ്ദേഹത്തിന്റെ വീടിന്റെയും, അദ്ദേഹം ഡിസൈൻ ചെയ്ത ഗേറ്റിന്റെയും കൂടുതൽ വിശേഷങ്ങൾ കാണാനായി വീഡിയോ കാണാം.
Read Also: 3 സെന്റ് ഭൂമിയിൽ ഒരു കൊട്ടാരം പണിതപ്പോൾ