കളിപ്പാട്ടങ്ങൾ കൊണ്ട് നിർമ്മിച്ച ഒരു കൂറ്റൻ വീട്!! കുളക്കടവ് ഉൾപ്പെടെയുള്ള ഒരു വെറൈറ്റി ഡിസൈൻ | Variety Toy House

Variety Toy House:വ്യത്യസ്തതകൾ ഇഷ്ടപ്പെടാത്ത മനുഷ്യർ ഉണ്ടാകില്ല അല്ലേ! ഇത്തരത്തിൽ വീട് നിർമ്മാണത്തിലും നമുക്ക് ഒരുപാട് സ്വപ്നങ്ങൾ ഉണ്ടാകാം. താൻ നിർമ്മിക്കുന്ന വീട് മറ്റു വീടുകളിൽ നിന്ന് വ്യത്യസ്തമായി നിൽക്കണം എന്ന് ആഗ്രഹിക്കുന്ന ആളുകൾക്ക് മാതൃകയാക്കാവുന്ന ഒരു വ്യത്യസ്തമായ വീടിന്റെ വിശേഷമാണ് പങ്കുവെക്കുന്നത്. പഴയ വസ്തുക്കളും, കളിപ്പാട്ടങ്ങളും എല്ലാം ഉപയോഗിച്ചുകൊണ്ട് നിർമ്മിച്ചിരിക്കുന്ന ഒരു വെറൈറ്റി വീട്.

കളിപ്പാട്ടങ്ങൾ കൊണ്ട് വീട് നിർമ്മിക്കുക, സംസാരിക്കുന്നത് കുട്ടികൾ കളിക്കുന്നതിനെ കുറിച്ചാണ് തോന്നിപ്പോയേക്കാം. എന്നാൽ, അല്ല! ഇത് കളിപ്പാട്ടങ്ങൾ കൊണ്ട് നിർമ്മിച്ച താമസസൗകര്യം ഉള്ള ഒരു വീട് തന്നെയാണ്. റൗണ്ട് ഷേപ്പിൽ ആണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. പ്രഥമ ദൃഷ്ടിയാൽ തന്നെ കാഴ്ചക്കാരിൽ കൗതുകം ജനിപ്പിക്കുന്ന വീട്. ഓടും കളിപ്പാട്ടങ്ങളും ഉപയോഗിച്ചാണ് പുറമേയുള്ള ചുവരുകൾ എല്ലാം നിർമ്മിച്ചിരിക്കുന്നത്. ഒരു വ്യത്യസ്തമായ പാറ്റേണിൽ ആണ് ഓട് വച്ചിരിക്കുന്നത്.

ഓടുകൾക്കിടയിൽ കളിപ്പാട്ടങ്ങളിൽ സിമന്റ് നിറച്ച് വച്ചിരിക്കുന്നു. ഇത് വീടിന് ഒരു പ്രത്യേക ഭംഗി നൽകുന്നു. മരങ്ങൾ ഉൾപ്പെടെയുള്ള പ്രകൃതി സൗന്ദര്യവും വീടിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു. വീടിന്റെ അകത്തേക്കാഴ്ചകളിലും ഒരുപാട് വ്യത്യസ്തതകൾ നമുക്ക് കാണാൻ സാധിക്കും. ലിവിങ് ഏരിയയും, ഡൈനിങ് ഏരിയയും എല്ലാം തന്നെ വിശാലമായി ഡിസൈൻ ചെയ്തിട്ടുണ്ട്. ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഫർണിച്ചറുകൾക്കും പ്രത്യേകതകളേറെ.

പ്രധാനമായും പ്ലൈവുഡ്, ഇഷ്ടിക, ഓട് തുടങ്ങിയവ എല്ലാം ഉപയോഗിച്ചുകൊണ്ടാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. മൂന്ന് ബെഡ്റൂമുകൾ ആണ് ഈ വീട്ടിൽ ഉൾക്കൊള്ളുന്നത്. വീടിന്റെ ആദ്യത്തെ പ്രവേശന കവാടം വരുന്നത് ഫസ്റ്റ് ഫ്ലോറിലേക്കാണ്. ഫസ്റ്റ് ഫ്ലോറിൽ നിന്ന് സ്റ്റെപ്പുകൾ ഇറങ്ങി വേണം ഗ്രൗണ്ട് ഫ്ലോറിൽ എത്താൻ. സ്റ്റെയർകെയ്സ് നൽകുന്നതിന് പകരം, സാധാരണ കുളക്കടവിൽ ഒക്കെ കണ്ടുവരുന്ന സ്റ്റെപ്പുകൾ ആണ് വീട്ടിൽ നൽകിയിരിക്കുന്നത്. വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാം.

Also Read :20 ലക്ഷത്തിന്റെ ഒരു നാടൻ വീട്!! ചെങ്കല്ല് കൊണ്ട് ഡിസൈൻ ചെയ്തിരിക്കുന്ന വീടിന്റെ വിശേഷം

Variety Toy House
Comments (0)
Add Comment