ചിലവോ കുറവും വീടും വെറൈറ്റി ,ഒരു കെഎസ്ആർടിസി മോഡൽ വീട്, വ്യത്യസ്ത ആശയങ്ങൾ തേടുന്നവർക്കിതാ ഒരു മാതൃക

Variety Viral House In Kerala:ഓരോരുത്തരും അവരവർ നിർമ്മിക്കുന്ന വീടിന് എന്തെങ്കിലും വ്യത്യസ്തത കൊണ്ടുവരാൻ ആഗ്രഹിക്കുന്നവർ ആയിരിക്കും. പലരും എവിടെയെങ്കിലും കണ്ട മാതൃക തന്റെ വീട്ടിൽ കൊണ്ടുവരാൻ ആഗ്രഹിക്കുമ്പോൾ, ചിലർ തങ്ങളുടെ ഉള്ളിലെ ആശയങ്ങൾ പ്രതിഫലിപ്പിക്കാൻ ശ്രമിക്കുന്നു. ഇത്തരമൊരു മനോഹരമായ ആശയം വീട്ടിൽ ആവിഷ്കരിച്ച വിശേഷം നോക്കാം.

ഈ വീടിന്റെ ഉടമസ്ഥൻ ഒരു കെഎസ്ആർടിസി ബസ് ഡ്രൈവർ ആണ്. തന്റെ വീട്ടിൽ എന്തെങ്കിലും വ്യത്യസ്ത ആശയങ്ങൾ കൊണ്ടുവരാൻ അദ്ദേഹം ആഗ്രഹിച്ചു. വീടിന്റെ ഗേറ്റ് വ്യത്യസ്തമായ രീതിയിൽ പണികഴിപ്പിക്കാൻ ഉദ്ദേശിക്കുകയും, തുടർന്ന് പല ആശയങ്ങൾ ചിന്തിക്കുകയും ചെയ്തു. ഒടുവിൽ തനിക്ക് അന്നം തരുന്ന വാഹനം തന്നെ വീടിന്റെ ഗേറ്റിന്റെ മാതൃകയായി തിരഞ്ഞെടുത്തു. അതെ, ഒരു കിടിലൻ കെഎസ്ആർടിസി വോൾവോ ഗേറ്റ്.

കെഎസ്ആർടിസി വോൾവോ ബസ്സിന്റെ മാതൃകയിൽ ആണ് ഈ വീടിന്റെ ഗേറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്. വീടിന്റെ പ്രധാന ആകർഷണവും ഈ ഗേറ്റ് തന്നെയാണ്. വീൽ നൽകി റോൾ ചെയ്യുന്ന രൂപത്തിൽ ആണ് ഗേറ്റ് പണികഴിപ്പിച്ചിരിക്കുന്നത്. കാണുന്ന കാഴ്ചക്കാർ എല്ലാവരും തന്നെ ആദ്യ നോട്ടത്തിൽ വീടിന്റെ ഗേറ്റിൽ ആകർഷരാകുന്നു. തന്റെ സ്വപ്നസാഫല്യമായ വീട്ടിൽ, വ്യത്യസ്തതകൾ പരീക്ഷിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഒരു മാതൃകയാണ് ഇത്.

വീടിന്റെ വിശേഷങ്ങളിലേക്ക് കടന്നാൽ, ലാൻഡ്സ്കേപ്പിന് അനുയോജ്യമായ രീതിയിൽ ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റ് കളർ കോമ്പിനേഷൻ ആണ് വീടിന് നൽകിയിരിക്കുന്നത്. മനോഹരമായ ഒരു വീടു തന്നെയാണ് പണി കഴിപ്പിച്ചിരിക്കുന്നത്. എന്നിരുന്നാലും വീടിന്റെ പ്രധാന ആകർഷണം, അതിന്റെ കെഎസ്ആർടിസി വോൾവോ ഗേറ്റ് ആണെന്ന് തന്നെ എടുത്തു പറയേണ്ടതുണ്ട്. വീടിന്റെ കൂടുതൽ വിശേഷങ്ങൾക്കായി വീഡിയോ കാണാം.

Also Read :നാല് ലക്ഷം രൂപക്ക് പണിയാം, എല്ലാമുള്ള 2 ബെഡ്‌റൂം വീട്: പാവപെട്ടവൻ സ്വർഗ്ഗതുല്യ ഭവനം

Homes PlanModern House
Comments (0)
Add Comment