Wonder Budjet Special Home:സാധാരണയിൽ നിന്ന് വ്യത്യസ്തമായ ഒരു വീട് പണിയണം എന്ന് ആഗ്രഹിക്കുന്ന നിരവധി ആളുകൾ ഉണ്ടാകും. ഇത്തരം ആളുകൾക്ക് മാതൃകയാക്കാവുന്ന ഒരു വീടാണ് ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത്. സാധാരണ കണ്ടുവരുന്ന കോൺക്രീറ്റ് നിർമിത വീടിൽ നിന്ന് വളരെ വ്യത്യസ്തമായി, ഒരു പുതിയ ആശയമാണ് ഇവിടെ അവതരിപ്പിക്കുന്നത്, മലയാളികൾക്ക് പുതുമയുള്ള വീട് എന്ന് വേണം പറയാൻ.
ഈ വീട് പ്രഥമ ദൃഷ്ടിയാൽ കാണുമ്പോൾ തന്നെ വളരെ വ്യത്യസ്തമായി അനുഭവപ്പെടും. ഒറ്റനോട്ടത്തിൽ ഇത് മണ്ണ് കൊണ്ട് നിർമ്മിച്ച വീടാണ് എന്ന് തോന്നിയേക്കാം. എന്നാൽ, പഴയ കാലത്തെ പോലെ കെട്ടുറപ്പില്ലാതെ മണ്ണുകൊണ്ട് നിർമ്മിച്ച ഒരു വീട് അല്ല ഇത്. മണ്ണ് നിറച്ച ചാക്കുകൾ കൊണ്ടാണ് ഈ വീടിന്റെ ചുവരുകൾ നിർമ്മിച്ചിരിക്കുന്നത്. ഇത് വീടിന്റെ ചുവരുകൾക്ക് ബലം നൽകുന്നു. ഏകദേശം ഒരു കിലോമീറ്ററോളം ചാക്ക് ആണ് ഈ വീടിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.
വീടിന്റെ അകത്തേക്ക് പ്രവേശിക്കുമ്പോൾ ആദ്യം എത്തുക ഒരു ഹാളിലേക്കാണ്. ഇതിന്റെ ഒരു വശത്ത് അടുക്കള സജ്ജീകരിച്ചിരിക്കുന്നു. വീട്ടിൽ രണ്ട് മുറികൾ ഉൾപ്പെടുന്നു. വിശാലമായ കിടപ്പുമുറി തന്നെയാണ് വീട്ടിൽ ഒരുക്കിയിരിക്കുന്നത്. വീടിന്റെ ഭിത്തികളിൽ മനോഹരമായ ഡിസൈൻ വർക്കുകൾ ചെയ്തിരിക്കുന്നു. വ്യത്യസ്ത ചിത്രങ്ങൾ ചുവരുകളെ ഭംഗിയുള്ളതാക്കി മാറ്റുന്നു. ഈ വീട് നിങ്ങളുടെ നിർമ്മാണ ചെലവ് കുറയ്ക്കുക മാത്രമല്ല,
കഠിനമായ ചൂടിൽ നിന്ന് മുക്തി നേടാനും, ഭൂമി കുലുക്കം പോലുള്ള പ്രകൃതി ദുരന്തങ്ങളിൽ നിന്ന് പ്രതിരോധം സൃഷ്ടിക്കാനും സാധിക്കുന്നു. പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും, ഭൂചലനത്തിന് ശേഷം ആളുകൾ ഇത്തരം വീടുകൾ നിർമ്മിക്കുന്നത് ഒരു സാധാരണ കാഴ്ചയാണ്. സാധാരണ കോൺക്രീറ്റ് വീടുകളെക്കാൾ ഈ വീടിന് ബലം കൂടുതലാണ് എന്ന് പറഞ്ഞാൽ അതിൽ തെറ്റില്ല. വ്യത്യസ്തമായ വീട് ആശയങ്ങൾ അന്വേഷിക്കുന്നവർക്ക്, ഈ വീട് ഒരു മാതൃകയാക്കാം.