14 ലക്ഷം രൂപക്ക് 2bhk വീട് പണിയാം, സാധാരണക്കാർക്ക് ഇനി ആശങ്ക വേണ്ട

14 lakhs low budget home design: സാധാരണക്കാരന്റെ പ്രതീക്ഷക്ക് ഒത്ത മനോഹരമായ ഒരു വീടിന്റെ വിശേഷമാണ് ഇവിടെ പങ്കുവെക്കുന്നത്. നാല് സെന്റ് ഭൂമിയിൽ സ്ഥിതിചെയ്യുന്ന ഈ വീട്, 900 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണതയിൽ ആണ് പണികഴിപ്പിച്ചിരിക്കുന്നത്. രണ്ട് ബെഡ്റൂമുകൾ ഉൾപ്പെടുന്ന, ഈ കൊച്ചു വീടിന്റെ ബഡ്ജറ്റ് ഉൾപ്പെടെയുള്ള വിശദാംശങ്ങൾ അറിഞ്ഞിരിക്കാം.

രണ്ട് ബെഡ്റൂമുകൾ, ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, കിച്ചൻ തുടങ്ങിയവ ഉൾപ്പെടുത്തിക്കൊണ്ട് 900 സ്ക്വയർ ഫീറ്റിൽ പണി കഴിപ്പിച്ചിരിക്കുന്ന ഈ ഒറ്റ നില വീടിന് നിർമ്മാണ ചെലവായി വന്നിരിക്കുന്നത് 14 ലക്ഷം രൂപയാണ്. വീടിന്റെ ലാൻഡ്സ്കേപ്പ് വളരെ മനോഹരമായി ഒരുക്കിയതിനാൽ തന്നെ, അത് വീടിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു. ഒരു ചെറിയ, എന്നാൽ അതിഥികളെ സൽക്കരിക്കാനും വീട്ടുകാർക്ക് ഒഴിവുസമയങ്ങളിൽ ഇരിക്കാനും  

മതിയായ സ്ഥലം വാഗ്ദാനം ചെയ്യുന്ന സിറ്റ് ഔട്ട് ആണ് വീടിന് നൽകിയിരിക്കുന്നത്. വീടിന്റെ അകത്തേക്ക് പ്രവേശിക്കുമ്പോൾ, ഒരു വലിയ ഹാൾ ആണ് ഒരുക്കിയിരിക്കുന്നത്. ഇവിടെ പാർട്ടീഷൻ ഒന്നും തന്നെ ഇല്ലാതെ, ലിവിങ് – ഡൈനിങ് ഏരിയകൾ സെറ്റ് ചെയ്തിരിക്കുന്നു. ഇത് വീട്ടുകാർക്ക് ഭക്ഷണം കഴിക്കാനും, ഒരുമിച്ച് കൂടാനും മതിയായ വിശാലമായ സ്ഥലം നൽകുന്നു. 

സ്റ്റെയർകെയ്സിന് ചുവടെയായി വാഷിംഗ്‌ ഏരിയയും നൽകിയിരിക്കുന്നു. ബെഡ്റൂമിനോട് ചേർന്ന്, എന്നാൽ ഹാളിൽ നിന്ന് ആക്സസ് നൽകുന്ന വിധത്തിൽ ഒരു കോമൺ ടോയ്ലറ്റ് ആണ് വീട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മതിയായ സ്റ്റോറേജ് ഏരിയകളും മറ്റും ഡിസൈൻ ചെയ്തു കൊണ്ടാണ് കിച്ചൺ ഒരുക്കിയിരിക്കുന്നത്. ഒരു സാധാരണക്കാരന് പണികഴിപ്പിക്കാൻ സാധിക്കുന്ന മനോഹരമായ വീട് തന്നെയാണ് ഇത്. വീഡിയോ കാണാം

Read Also: സുന്ദരം സ്വസ്ഥം ഈ വീട് ,5.5 ലക്ഷം രൂപക്ക്

You might also like