ആരും കൊതിക്കുന്ന മനോഹരമായ ഒരു മോഡേൺ വീട്, ഇന്റീരിയർ കാഴ്ചകൾ അതിശയിപ്പിക്കും

Modern home design with beautiful interior: വ്യത്യസ്തമായ വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്ക് മാതൃകയാക്കാവുന്ന ഒരു വീടിന്റെ വിശേഷമാണ് ഇവിടെ പങ്കുവെക്കുന്നത്. യുണീക് ആയിട്ടുള്ള ഡിസൈനിൽ ആണ് ഈ വീടിന്റെ എലിവേഷൻ ചെയ്തിരിക്കുന്നത്. ഇന്റീരിയർ, എക്സ്റ്റീരിയർ വർക്കുകൾ ഒരുപോലെ മനോഹരമാക്കിയിട്ടുള്ള ഈ മോഡേൺ സ്റ്റൈൽ വീട്ടിൽ മൂന്ന് ബെഡ്റൂമുകൾ ഉൾപ്പെടുന്നു.

ചെറിയ ഒരു ഓപ്പൺ സിറ്റ് ഔട്ട് ആണ് വീടിന് നൽകിയിരിക്കുന്നത്. വീടിന്റെ അകത്തേക്ക് പ്രവേശിക്കുമ്പോൾ, വളരെ മനോഹരമായി ഫർണിഷ് ചെയ്തിരിക്കുന്ന ഫോർമൽ ലിവിങ് ഏരിയ കാണാം. ഇതിനോട് ചേർന്ന് തന്നെ മനോഹരമായ ഒരു ഗാർഡൻ ഡിസൈൻ ചെയ്തിരിക്കുന്നു. ഫോർമൽ ലിവിങ് ഏരിയയിൽ നിന്നാണ് സൈഡിൽ ഡിസൈൻ ചെയ്തിരിക്കുന്ന ഗാർഡനിലേക്ക് ആക്സസ് നൽകിയിരിക്കുന്നത്.

വളരെ മനോഹരവും സിമ്പിൾ ആയിക്കൊണ്ടും ഡൈനിങ് ഏരിയ ഡിസൈൻ ചെയ്തിരിക്കുന്നു. ഇതിനോട് അടുത്തുതന്നെ ഫാമിലി ലിവിങ് സ്പേസ് ഒരുക്കിയിരിക്കുന്നു. ഫാമിലി ലിവിങ് സ്പേസിൽ ടിവി യൂണിറ്റും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ഡൈനിങ് ഏരിയക്ക് സമീപത്തായി ഒരു കോമൺ ടോയ്ലറ്റും ഉൾപ്പെടുത്തിയിരിക്കുന്നു. ഇത് വീട്ടുകാർക്കും വീട്ടിലെത്തുന്ന അതിഥികൾക്കും ഒരുപോലെ ഉപയോഗിക്കാൻ പ്രയോജനപ്പെടുന്നു.

ഓപ്പൺ കിച്ചൻ ആണ് വീട്ടിൽ ഡിസൈൻ ചെയ്തിരിക്കുന്നത്. വളരെ വിശാലമായി ആണ് ഇവിടം ഒരുക്കിയിരിക്കുന്നത്. ഗ്രൗണ്ട് ഫ്ലോറിൽ രണ്ട് വിശാലമായ ബെഡ്റൂമുകൾ ഉൾപ്പെടുന്നു. ഒരു കോർട്ട്യാഡും ഗ്രൗണ്ട് ഫ്ലോറിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഫസ്റ്റ് ഫ്ലോറിലെ ബെഡ്റൂമിന്, വലിയ ജനാലകൾ നൽകി റൂമിലേക്ക് പ്രകൃതിദത്തമായ വെളിച്ചം കടന്നു വരാൻ അനുവദിക്കുന്നു. വലിയ സ്റ്റോറേജ് ഏരിയകളും ബെഡ്റൂമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Read Also: നാല് ബെഡ്റൂമുകളും നടുമുറ്റവും ഉൾപ്പെടുന്ന ഒരു ഒറ്റനില വീട്

You might also like