നാല് ബെഡ്റൂമുകളും നടുമുറ്റവും ഉൾപ്പെടുന്ന ഒരു ഒറ്റനില വീട്, 4000 സ്ക്വയർ ഫീറ്റിന്റെ സൂപ്പർ പ്ലാൻ

Single floor home plan: മനോഹരമായ ഒരു ഒറ്റ നില വീട് ആഗ്രഹിക്കുന്നവർക്ക് മാതൃകയാക്കാവുന്ന ഒരു വീടിന്റെ വിശേഷമാണ് ഇവിടെ പങ്കുവെക്കുന്നത്. ഏകദേശം 4000 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണം വരുന്ന ഈ വീട്ടിൽ നാല് ബെഡ്റൂമുകൾ ഉൾപ്പെടുന്നു. സുഖസൗകര്യങ്ങൾക്ക് ഒപ്പം ഭംഗിയും സംയോജിപ്പിച്ചു കൊണ്ടാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത് എന്ന് വേണം പറയാൻ.

വീടിന്റെ എലിവേഷൻ നോക്കിയാൽ, ട്രഡീഷനൽ – മോഡേൺ മിക്സ് ആയിയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. കേരളത്തിലെ കാലാവസ്ഥക്ക് അനുസരിച്ച്, സ്ലോപ്പ് റൂഫ് ആണ് വീടിന് നൽകിയിരിക്കുന്നത്. സെറാമിക് ഓട് പതിച്ച് വീടിന്റെ മുകൾ ഭാഗം മനോഹരമാക്കിയിരിക്കുന്നു. വീടിന്റെ സിറ്റ് ഔട്ടിലേക്ക് മൾട്ടി എൻട്രൻസ് ആണ് ഒരുക്കിയിരിക്കുന്നത്. ഇനി വീടിന്റെ അകത്തെ വിശേഷങ്ങൾ നോക്കാം.

മെയിൻ ഡോർ ഓപ്പൺ ചെയ്ത് അകത്തേക്ക് പ്രവേശിക്കുമ്പോൾ ആദ്യം ദൃശ്യമാവുക വീടിന്റെ ഉള്ളിലെ മനോഹരമായ ഒരു നടുമുറ്റം ആണ്. ഒരു വശത്തായി ഫോർമൽ ലിവിങ് ഏരിയ ഡിസൈൻ ചെയ്തിരിക്കുന്നു. ഈ വീട്ടിൽ രണ്ട് ലിവിങ് ഏരിയകൾ ഒരുക്കിയിട്ടുണ്ട്. ഫാമിലി ലിവിങ് ഏരിയയിൽ ആണ് ടിവി യൂണിറ്റ് സജ്ജീകരിച്ചിരിക്കുന്നത്. ഡൈനിങ് ഏരിയയും മനോഹരമായി തന്നെയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.

വീട്ടിൽ നാല് ബെഡ്റൂമുകൾ ഉൾപ്പെടുന്നു. ബെഡ്റൂമുകൾ എല്ലാം തന്നെ വളരെ സ്പേഷ്യസ് ആയിയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. മാസ്റ്റർ ബെഡ്റൂമിൽ ടിവി യൂണിറ്റും, ഒരു സോഫ സെറ്റും ഒരുക്കിയിട്ടുണ്ട്. വീടിന്റെ അകത്ത് സുഖസൗകര്യവും ആർഭാടവും സംയോജിപ്പിച്ചുകൊണ്ട് മികച്ച രീതിയിൽ ഇന്റീരിയർ വർക്കുകളും മറ്റും ഒരുക്കിയിരിക്കുന്നു. എന്നിരുന്നാലും ഇത് ഒരു ഒറ്റ നില വീട് ആണ് എന്നതാണ് കൗതുകം ഉണർത്തുന്നത്.

Read Also: 2600 സ്ക്വയർ ഫീറ്റിന്റെ ഒരു അടിപൊളി വീട്

You might also like