1600 സ്ക്വയർ ഫീറ്റിന്റെ ഒരു മനോഹര വീട്!! ഓപ്പൺ കിച്ചനും മൂന്ന് ബെഡ്റൂമുകളും അടങ്ങുന്ന വീടിന്റെ വിശേഷങ്ങൾ
1600 sqft contemporary home design: 1600 സ്ക്വയർ ഫീറ്റിൽ പണി കഴിപ്പിച്ചിരിക്കുന്ന മൂന്ന് ബെഡ്റൂമുകൾ ഉൾപ്പെടുന്ന ഇരുനില വീടിന്റെ വിശേഷങ്ങൾ അറിയാം. കണ്ടമ്പററി സ്റ്റൈലിൽ ആണ് ഈ വീടിന്റെ എലിവേഷൻ ഡിസൈൻ ചെയ്തിരിക്കുന്നത്. ഗ്രൗണ്ട് ഫ്ലോർ 1200 സ്ക്വയർ ഫീറ്റിലും, ഫസ്റ്റ് ഫ്ലോർ 400 സ്ക്വയർ ഫീറ്റ് വിസ്തീർണത്തിലും ആണ് ഒരുക്കിയിരിക്കുന്നത്.
വളരെ ചെറിയ ഒരു സിറ്റ് ഔട്ട് ആണ് വീടിന് നൽകിയിരിക്കുന്നത്. അതിഥികളെ സൽക്കരിക്കാനും മറ്റുമുള്ള സൗകര്യം ലിവിങ് ഏരിയയിൽ ആണ് ഒരുക്കിയിരിക്കുന്നത്. വീടിന്റെ അകത്തേക്ക് പ്രവേശിക്കുമ്പോൾ, വിശാലമായ ഒരു ഹാളിലേക്കാണ് എത്തുക. ആദ്യ കാഴ്ചയിൽ ദൃശ്യമാവുക, വുഡൻ തീമിൽ ഡിസൈൻ ചെയ്തിരിക്കുന്ന ഡൈനിങ് ഏരിയയും ഓപ്പൺ കിച്ചനും എല്ലാമാണ്.
വിശാലമായി തന്നെയാണ് വീടിന്റെ ലിവിങ് ഏരിയ ഡിസൈൻ ചെയ്തിരിക്കുന്നത്. ഡൈനിങ് ഏരിയയും സ്പേഷ്യസ് ആയി സെറ്റ് ചെയ്തിരിക്കുന്നു. ഓപ്പൺ കിച്ചൻ ആണ് വീടിന് നൽകിയിരിക്കുന്നത്. ഡൈനിങ് ഏരിയയിലേക്ക് കൗണ്ടർ വരുന്ന രീതിയിൽ മനോഹരമായി കിച്ചൺ ഒരുക്കിയിരിക്കുന്നു. വീടിന്റെ ഗ്രൗണ്ട് ഫ്ലോറിൽ രണ്ട് ബെഡ്റൂമുകൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ബെഡ്റൂമുകൾ എല്ലാം തന്നെ സ്പേഷ്യസ് ആയി ഡിസൈൻ ചെയ്തിരിക്കുന്നു.
വീടിന്റെ ഫസ്റ്റ് ഫ്ലോറിൽ ആണ് ഒരു ബെഡ്റൂം ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു ഓപ്പൺ ഏരിയയും ഫസ്റ്റ് ഫ്ലോറിൽ, മുകളിൽ ഷീറ്റ് മേഞ്ഞു ഒരുക്കിയിട്ടുണ്ട്. പ്രകൃതിദത്തമായ വെളിച്ചം വീടിന്റെ അകത്തേക്ക് പ്രവേശിക്കുന്ന തരത്തിൽ, ജനാലകളും മറ്റു ഗ്ലാസ് വർക്കുകളും ഒരുക്കിയിരിക്കുന്നു. വീടിന്റെ കൂടുതൽ വിശേഷങ്ങൾ കാണാനായി വീഡിയോ സന്ദർശിക്കാം.