7 സെന്റിൽ 1200 സ്ക്വയർ ഫീറ്റിൽ ലളിതവും മനോഹരവുമായ ചെറിയ ബജറ്റ് വീട് | 7 Cent 1200 sqft Budget home
7 Cent 1200 sqft Budget home : 7 സെന്റിലെ 1200 സ്ക്വയർ ഫീറ്റിൽ തീർത്ത ഒരു ലളിതമായ വീടാണിത്. അതുപോലെ ഒരു ഒറ്റ നില വീടാണ്. വിശാലമായ രീതിയിലാണ് ഈ വീട് ഒരുക്കിയിരിക്കുന്നത്. വീടിന്റെ പുറം ഭംഗി ലളിതവും സുന്ദരവുമാണ്. വീടിന്റെ സിറ്റ് ഔട്ടിന്റെ സൈസ് 250*160 ലാണ് വരുന്നത്. മുൻവശത്ത് ഡബിൾ ഡോർ ആണ് കൊടുത്തിട്ടുള്ളത്. വീടിന്റെ ഉള്ളിൽ മനോഹരമായൊരു ലിവിങ് സ്പേസ് കൊടുത്തിട്ടുണ്ട്. പിന്നെ ഒരു ടീവി യൂണിറ്റ് കൊടുത്തിട്ടുണ്ട്. ഒരു പാർട്ടീഷൻ കൊടുത്തിട്ടുണ്ട്.
7 Cent 1200 sqft Budget home
- Well-planned layout with optimal space utilization
- Functional and aesthetic design
- Open and airy interiors with smart lighting
- Simple yet attractive exterior finish
L ഷേപ്പിലാണ് സോഫ സെറ്റ് വരുന്നത്. പ്രൊഫൈൽ ലൈറ്റുകളൊക്കെ കൊടുത്തിട്ടുണ്ട്. ഡൈനിങ് സ്പേസ് 350*466 സൈസിലാണ് വരുന്നത്. ഡൈനിങ് ടേബിൾ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. വാഷ് കൗണ്ടർ ലളിതമായി സെറ്റ് ചെയ്തിട്ടുണ്ട്. മെറ്റൽ വോൾ ഡിസൈനിങ് ചെയ്തിട്ടുണ്ട്. ആദ്യത്തെ ബെഡ്റൂം സൈസ് 300360 ആണ് വരുന്നത്. പ്രൊഫൈൽ ലൈറ്റുകൾ കൊടുത്തിട്ടുണ്ട്. പിന്നെ നല്ലൊരു കളർ തീം കൊടുത്തിട്ടുണ്ട്. അലൂമിനിയം ഫാബ്രിക്കേഷനിലാണ് ചെയ്തിട്ടുള്ളത്.
അടുത്തത് ഒരു അറ്റാച്ച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്. കൂടാതെ ഡ്രസിങ് ഏരിയ നൽകിയിട്ടുണ്ട്. അതുപോലെ സ്റ്റെയർ കേസിന്റെ സ്റ്റെപ്പുകളിൽ ഗ്രാനേറ്റ് ആണ് കൊടുത്തിരിക്കുന്നത്. ഹെൻഡ്രിൽ GI ലാണ് ചെയ്തിരിക്കുന്നത്. കൂടാതെ ഭാവിയിൽ മുകളിലേക്ക് എടുക്കാൻ പറ്റുന്ന രീതിയിലാണ് ഈ വീട് സെറ്റ് ചെയ്തിരിക്കുന്നത്. അടുക്കള ലളിതമായ രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. 300275 സൈസിലാണ് വരുന്നത്. ഇവിടെ കിച്ചണിന്റെ കൗണ്ടർ ടോപ്പുകൾ ഗ്രാനേറ്റിലാണ് ചെയ്തിരിക്കുന്നത്. കൂടാതെ ഫ്ലോറിൽ വെട്രിഫൈഡ് ടൈലുകളാണ് ഉപയോഗിച്ചിട്ടുള്ളത്. വർക്ക് ഏരിയയിൽ വുഡൻ ടൈലുകളാണ് ഉപയോഗിച്ചിട്ടുള്ളത്.
448*148 സൈസ് ആണ് വരുന്നത്. പിന്നെ ഒരു സ്റ്റോർ റൂം കൊടുത്തിട്ടുണ്ട്. മൊത്തത്തിൽ അത്യാവശ്യം നല്ല സൗകര്യങ്ങളോട് കൂടി തന്നെയാണ് ഈ വീട് പണിതിരിക്കുന്നത്. എന്തായാലും എല്ലാവരെയും മോഹിപ്പിക്കുന്ന ഒരു വീടാണിത്. അതുപോലെ വിശാലമായ രീതിയിൽ ഒരുക്കിയത് തന്നെയാണ് ഈ വീടിനെ മനോഹരമാക്കുന്നത്. 7 സെന്റ് സ്ഥലത്ത് 1200 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള ഈ വീട് ചെറിയ കുടുംബങ്ങൾക്ക് ഏറ്റവും അനുയോജ്യമാണ്. ലളിതവും എന്നാൽ എല്ലാ സൗകര്യങ്ങളും ഉൾക്കൊള്ളുന്നതുമായ ഈ വീട് ബജറ്റ് പരിമിതിയുള്ളവർക്ക് ഒരു മികച്ച മാതൃകയാണ്. സ്ഥലപരിമിതികൾ ഉണ്ടെങ്കിലും മനോഹരമായ വീട് നിർമ്മിക്കാൻ സാധിക്കുമെന്ന് ഈ വീട് തെളിയിക്കുന്നു. 7 Cent 1200 sqft Budget home Video Credit : shanzas world