തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ മാറിനിൽക്കുന്ന തലയെടുപ്പ്!! അമ്പോ ഇതെന്തൊരു വീട്
Contemporary home Plan:ഭംഗിയുള്ള ഒരു ലാൻഡ്സ്കേപ്പിൽ നിർമ്മിച്ചിരിക്കുന്ന മനോഹരമായ വീടിന്റെ വിശേഷങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. ട്രെഡിഷണൽ സ്റ്റൈലിൽ ആണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. മിക്സഡ് എലിവേഷൻ നൽകിയിരിക്കുന്ന വീടിന്റെ ഹൈലൈറ്റ്, വൈറ്റ് കളറിന്റെയും മുകളിൽ വിരിച്ചിരിക്കുന്ന സെറാമിക് ഓടിന്റെയും കോമ്പിനേഷൻ ആണ്.
സ്പേഷ്യസ് ആയ സിറ്റ് ഔട്ട് ആണ് വീടിന് നൽകിയിരിക്കുന്നത്. വീടിന്റെ അകത്തേക്ക് പ്രവേശിക്കുമ്പോൾ, വീതിയുള്ള ഒരു ഫോയർ ഏരിയയിലേക്കാണ് കടക്കുക. ഈ ഫോയർ ഏരിയയുടെ, ഇരുവശങ്ങളിലായി ഫോമൽ ലിവിങ് ഏരിയയും, ഓഫീസ് റൂമും ഡിസൈൻ ചെയ്തിരിക്കുന്നു. ഫോയർ ഏരിയയിൽ നിന്ന് മുന്നോട്ടു നടക്കുമ്പോൾ, ഒരു ഓപ്പൺ സ്പേസിലാണ് എത്തിച്ചേരുക.
ഇതിന്റെ സെന്റർ പോർഷനിൽ ആയി ഒരു കോർട്ട് യാർഡ് ഡിസൈൻ ചെയ്തിട്ടുണ്ട്. അതിന്റെ ഒരു വശത്തായി വിശാലമായ ഡൈനിങ് ഏരിയ ഡിസൈൻ ചെയ്തിരിക്കുന്നു. ഡൈനിങ് ഏരിയയിൽ നിന്ന് ഫാമിലി ലിവിങ് സ്പേസിലേക്ക് പ്രവേശിക്കാം. ഫോമൽ ലിവിങ് ഏരിയക്ക് പുറമേ, ഫാമിലി ലിവിങ് സ്പേസിലും ടിവി യൂണിറ്റ് സജ്ജീകരിച്ചിട്ടുണ്ട്. ഡൈനിങ് ഏരിയ ഉൾപ്പെടെയുള്ളവ വളരെ വിശാലമായി ആണ് ഡിസൈൻ ചെയ്തിരിക്കുന്നത് എന്നത് മറ്റൊരു പ്രത്യേകത.
വീട്ടിലെ ബെഡ്റൂമുകളും വളരെ സ്പേഷ്യസ് ആയി ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്. കിച്ചൻ ആണ് മറ്റൊരു ഹൈലൈറ്റ്. വൈറ്റ് തീമിലാണ് കിച്ചൻ ഡിസൈൻ ചെയ്തിരിക്കുന്നത്. വളരെ മനോഹരമായിയാണ് ഈ ഭാഗം ഒരുക്കിയിരിക്കുന്നത്. വീടിന്റെ എക്സ്റ്റീരിയർ ഇന്റീരിയർ വർക്കുകൾ ഒരുപോലെ മനോഹരമായ ഡിസൈൻ ചെയ്തിട്ടുണ്ട്. കണ്ടാൽ ഒരു ട്രഡീഷണൽ ലുക്ക് ആണെങ്കിൽ കൂടി, മോഡേൺ സൗകര്യങ്ങൾ ആണ് വീട് വാഗ്ദാനം ചെയ്യുന്നത്.
Also Read :പാവങ്ങളെ നിങ്ങൾക്കും കുറഞ്ഞ ചിലവിൽ രണ്ട് സെന്റ് സ്ഥലത്ത് ഒരു കേരള രാജകീയ വീട് പണിയാം