പാവങ്ങളെ നിങ്ങൾക്കും കുറഞ്ഞ ചിലവിൽ രണ്ട് സെന്റ് സ്ഥലത്ത് ഒരു കേരള രാജകീയ വീട് പണിയാം

Kerala Traditional Home Plan & Details: 930 സ്ക്വയർ ഫീറ്റിൽ നിർമ്മിച്ചിരിക്കുന്ന ഒരു കൊച്ചു സുന്ദര ഭവനത്തിന്റെ വിശേഷങ്ങൾ ആണ് ഇവിടെ പങ്കുവെക്കുന്നത്. യഥാർത്ഥത്തിൽ ഇത് ഒരു ആറ് സെന്റ് പ്ലോട്ട് ആണ്. എന്നാൽ, രണ്ടേകാൽ സെന്റ് സ്ഥലത്താണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ, മൂന്നോ നാലോ സെന്റ് സ്ഥലം ഉള്ളൂവെങ്കിലും ഈ വീട് നിർമ്മിക്കാവുന്നതാണ്.

ഒരു കേരള സ്റ്റൈൽ ഹോം ആണ് ഇത്. ട്രഡീഷണൽ ഡിസൈനിൽ ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. ഫർണിച്ചറുകളും ചുവരിന്റെ വൈറ്റ് നിറവും തമ്മിലുള്ള കോമ്പിനേഷൻ ആണ് ഈ വീടിന്റെ ഭംഗി. സിറ്റ് ഔട്ടിൽ നിന്ന് വീടിന്റെ അകത്തേക്ക് പ്രവേശിക്കുമ്പോൾ, മനോഹരമായ ഒരു ലിവിങ് ഏരിയ സെറ്റ് ചെയ്തിരിക്കുന്നു. വിശാലമായ സിറ്റിംഗ് ഏരിയ നിർമ്മിച്ചതിന്റെ എതിർഭാഗത്തായി, ടിവി യൂണിറ്റ് സ്ഥാപിച്ചിരിക്കുന്നു.

വിശാലമായ ഡൈനിങ് ഏരിയയാണ് വീട്ടിൽ ഒരുക്കിയിരിക്കുന്നത്. ഈ ഇടം കുടുംബസമേതം ഭക്ഷണം കഴിക്കുന്നതിനപ്പുറം, ഒഴിവ് സമയങ്ങളിൽ കുടുംബത്തിന് വിശ്രമിക്കാനും അനുവദിക്കുന്നു. രണ്ട് ബെഡ്റൂമുകളാണ് ഈ വീട്ടിൽ ഉൾപ്പെടുന്നത്. രണ്ട് ബെഡ്റൂമുകളും വിശാലമായി തന്നെയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. മാസ്റ്റർ ബെഡ്റൂമിലെ ഹൈലൈറ്റ് അവിടെ ഇട്ടിരിക്കുന്ന കട്ടിൽ ആണ്. പഴമ വിളിച്ചുപറയുന്ന ഒരു രാജകീയ സ്റ്റൈൽ ഫർണിച്ചർ.

മനോഹരമായി തന്നെ കിച്ചൻ ഏരിയയും ഒരുക്കിയിരിക്കുന്നു. വീട്ടിൽ ഉപയോഗിച്ചിരിക്കുന്ന ഫർണിച്ചറുകൾ, പഴമ വിളിച്ചുപറയുകയും, വീടിന്റെ ഭംഗി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കേരള സ്റ്റൈലിൽ ഉള്ള ഒരു നാടൻ കൊച്ചു സുന്ദര ഭവനം സ്വപ്നം കാണുന്ന ആളുകൾക്ക് ഈ വീട് മാതൃകയാക്കാവുന്നതാണ്. ലിമിറ്റഡ് സ്പെയ്സിൽ നിർമ്മിക്കാവുന്ന ഒരു മനോഹര ഭവനം. വീടിന്റെ കൂടുതൽ വിശേഷങ്ങൾക്കായി വീഡിയോ സന്ദർശിക്കാം.

Also Read :ഭംഗി വാക്കുകൾക്ക് അതീതമായ ഒരു നില വീട്!! ഒരു മോഡേൺ ട്രഡീഷണൽ ഹോം | Contemporary house in low budget

You might also like