വെറൈറ്റി ബോക്സ് ടൈപ്പ് വീട് ,കുറഞ്ഞ ചിലവില് എല്ലാമുള്ള മനോഹര ഭവനം പണിയാം

Low Budjet Super Home: ലോ ബഡ്ജറ്റ് വീടുകൾക്ക് വൻ പ്രചാരം ലഭിക്കുന്ന ഇന്നത്തെ കാലത്ത് നമുക്ക് ഒരു വ്യത്യസ്തമായ വീടും വീടിന്റെ ഉൾ ഭാഗത്തെ വിശേഷങ്ങളും കാണാം. കുറഞ്ഞ പണചിലവിൽ എല്ലാവിധ സൗകര്യങ്ങൾ അടക്കം ഉൾപ്പെടുത്തി കൊണ്ട് പണിയുന്നതായ വീടുകൾക്ക് വലിയ ഡിമാൻഡ് ലഭിക്കാറുണ്ട്,ബഡ്ജറ്റ് ഫ്രണ്ട്ലിയായ വീടുകൾക്ക് സുരക്ഷയും അതുപോലെ ഭംഗിയും തന്നെ ധാരാളമാണ്. ഈ വീട് കാഴ്ചകൾ കാണാം.

1532 സ്‌ക്വയർ ഫീറ്റ് വിസ്ത്രീതിയിൽ പണിത ഈ വീട് മൂന്ന് ബെഡ് റൂമുകൾ കൊണ്ട് അനുഗ്രഹീതമാണ്.10 സെന്റ് സ്ഥലത്താണ് ഈ ഒരു വീട് സ്ഥിതി ചെയ്യുന്നത്.ബോക്സ്‌ ടൈപ്പ് മോഡലിൽ പണിതിട്ടുള്ള ഈ ഒരു വീട് ആകെ ചിലവായി വരുന്നത് 35 ലക്ഷം രൂപയാണ്.വീടിന്റെ അകത്തെ ഭാഗവും പുറത്തെ ഭാഗവും എല്ലാം തന്നെ ലുക്കിൽ ആരെയും ഞെട്ടിക്കുന്ന രീതിയിലാണ് പണിതിട്ടുള്ളത്.

  • Total No. of bedroom – 3
  • Total area Of Home – 1532 square feet
  • Location Of Home – Kerala
  • Required Land area – 10 cent
  • Cost – 35 lakh (Exterior and interior)
  • Design and construction – 91 9526997774

ഒരു ചെറിയ സിറ്റ് ഔട്ടിൽ കൂടി ആരംഭിക്കുന്ന ഈ ഒരു വീടിന്റെ ഉള്ളിലേക്ക് കടന്നാൽ കാണാൻ കഴിയുന്നത് മനോഹരവും വിശാലവുമായ ഒരു ലിവിങ് ഏരിയയാണ്.ശേഷം അകത്തേക്ക് നീങ്ങിയാൽ ഡൈനിങ് ഏരിയയും കാണാൻ കഴിയുന്നുണ്ട്. സുഖമായി എട്ടോളം ആളുകൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ ഡൈനിങ് ഏരിയയിൽ സ്പേസ് ഉണ്ട്‌. മോഡേൺ രീതിയിലാണ് ഈ വീടിലെ ഓരോ റൂമും പണിതിട്ടുള്ളത്.ഡൈനിങ് ഏരിയക്ക് അരികിലായി തന്നെയാണ് വാഷ് ബേസ് സെറ്റ് ചെയ്തിട്ടുള്ളത്.

സ്റ്റോറേജ് ഏരിയ അടക്കം ഇവിടെ ഉണ്ട്‌. ഈ വീടിന് ആകെ മൂന്ന് ബെഡ് റൂമാണ് ഉള്ളത്. മൂന്ന് ബെഡ് റൂമും വിശാലവും അതുപോലെ തന്നെ ആധുനിക രീതിയിൽ സുന്ദരവുമാണ്‌. എല്ലാവിധ സൗകര്യങ്ങൾ അടക്കം ബെഡ് റൂം ഭാഗമായി സെറ്റ് ചെയ്തിട്ടുണ്ട്. അറ്റാച്ഡ് ബാത്ത് റൂം അടക്കം ബെഡ് റൂം ഭാഗമാണ്. ഇനി ഏതൊരു വീടിന്റെയും പോലെ ഈ വീടിന്റെ അടുക്കള നോക്കിയാൽ, അടുക്കള എല്ലാവിധ പാചകത്തിനും ആവശ്യമായ സ്ഥലവും കൂടാതെ എല്ലാത്തിനും സ്പേസ് ഉള്ളതുമായ അടുക്കള കൂടിയാണ്. ഒപ്പം ഒരു വർക്ക് ഏരിയയും അടുക്കളക്ക് പുറമെ വീടിന്റെ ഭാഗമായി ഉണ്ട്‌. കാണാം ഈ വീടും വീടിന്റെ മുഴുവൻ കാഴ്ചകളും, വീഡിയോ മൊത്തം കാണാൻ മറക്കല്ലേ

Also Read :സാധാരണക്കാരനുള്ള വീട് ഇതാ റെഡി ,1200 സ്ക്വയർ ഫീറ്റിൽ ഒരു ഫുൾ വീട് 20 ലക്ഷം രൂപക്ക്

You might also like