ആകർഷകം ,ലളിതം സുന്ദരം :ഇതാണോ നിങ്ങൾ സ്വപ്നത്തിൽ കണ്ട വീട്!! കണ്ടവരെല്ലാം അതിശയിച്ചുപോയ ഭവനം

kerala style house plan:‘സ്വപ്നത്തിൽ കണ്ട വീട്’ എന്നൊക്കെ പറയില്ലേ, അതുപോലെ ഉള്ള ഒരു വീടിന്റെ വിശേഷമാണ് ഇവിടെ പങ്കുവെക്കുന്നത്. ആർക്കിടെക്ടുകൾ അവരുടെ കഴിവ് മുഴുവനായി പുറത്തെടുത്തപ്പോൾ, വീട്ടുകാർക്ക് ലഭിക്കുന്ന സുഖസൗകര്യങ്ങൾക്കൊപ്പം മനോഹാരിത കൊണ്ട് ഈ വീട് കാഴ്ചക്കാരുടെ കണ്ണുകൾക്ക് കുളിർമയും സന്തോഷവും നൽകുന്നു. എക്സ്റ്റീരിയർ – ഇന്റീരിയർ വർക്കുകൾ

ഒരുപോലെ ഗംഭീരമാക്കിയപ്പോൾ ഇത് ഒരു സ്വപ്നഭവനമായി മാറി തീർന്നു. വീടിന്റെ എക്സ്റ്റീരിയർ പോഷൻ നോക്കിയാൽ, വളരെ വ്യത്യസ്തമായിയാണ് ഇവിടെ ഡിസൈൻ ചെയ്തിരിക്കുന്നത്. നീളൻ സ്റ്റെപ്പുകളും, മുൻവശത്തെ കുളവും എല്ലാം വീടിന്റെ മുൻഭാഗത്തെ മനോഹരമാക്കുന്നു. വീടിന്റെ അകത്തേക്ക് പ്രവേശിക്കുമ്പോൾ, മനോഹരമായ ഒരു കോർട്ട്യാർഡ് ആണ് ആദ്യം ദൃശ്യമാവുക.

കോർട്ട്യാർഡ്നോട്‌ അടുത്ത് ഫോർമൽ ലിവിങ് ഏരിയ സെറ്റ് ചെയ്തിരിക്കുന്നു. ഇതിനിടയിൽ ഒരു ഊഞ്ഞാലും ഫിറ്റ്‌ ചെയ്തിട്ടുണ്ട്. ഫോർമൽ ലിവിങ് ഏരിയയിൽ നിന്ന്, ഉൾഭാഗത്തേക്ക് കടക്കാൻ ഒരു പാസേജ് ഏരിയ നൽകിയിട്ടുണ്ട്. ഇവിടെ ഫാമിലി ലിവിങ് ഏരിയ ഡിസൈൻ ചെയ്തിരിക്കുന്നു. ഈ വീടിന്റെ പ്രധാന ഹൈലൈറ്റുകളിൽ ഒന്നാണ് ഇതിന്റെ ഫാമിലി ലിവിങ് ഏരിയ. ടിവി യൂണിറ്റും ഫാമിലി ലിവിങ് ഏരിയയിലാണ് സജ്ജീകരിച്ചിരിക്കുന്നത്.

സ്റ്റെയർകെയ്സിന് ചുവടെ വരുന്ന ഭാഗത്ത്, ഒരു സിറ്റിംഗ് ഏരിയയും, അതിനോട് ചേർന്ന് ഒരു സ്റ്റഡി സ്‌പേസും സജ്ജീകരിച്ചിരിക്കുന്നു. ഓപ്പൺ കിച്ചൻ ആണ് വീടിന് നൽകിയിരിക്കുന്നത്. ഗ്രൗണ്ട് ഫ്ലോറിൽ മൂന്നും, ഫസ്റ്റ് ഫ്ലോറിൽ ഒന്നും ഉൾപ്പെടെ നാല് ബെഡ്റൂമുകൾ വീട്ടിൽ അടങ്ങിയിരിക്കുന്നു. വളരെ വിശാലമായി ആണ് ബെഡ്റൂമുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്. ഒരു സ്വിമ്മിംഗ് പൂളും വീട്ടിൽ ഒരുക്കിയിട്ടുണ്ട്.

  • Treenery builders and developers Near Ajmal BISMI Aspire tower perinthalmanna, Malappuram Contact : 9526868090

Also Read :10 സെൻ്റ് പ്ലോട്ടിനുള്ളിൽ ഒരു 4 bhk ഹോം പ്ലാൻ, ആരും കൊതിക്കുന്ന ബഡ്ജറ്റിൽ

You might also like