സാധാരണകാരനും ഇഷ്ടമാകും ,ചെലവ് കുറച്ച് ഒരു ആഡംബര വീട് പണിതാലോ!! ഇതാ സൂപ്പർ പ്ലാൻ

Trending Low Budjet Home:കുറഞ്ഞ ചെലവിൽ ഒരു മനോഹര വീട്, ആരാണ് ആഗ്രഹിക്കാത്തത് അല്ലേ. സിമ്പിൾ എക്സ്റ്റീരിയർ – ഇന്റീരിയർ ഡിസൈൻ കൊണ്ട് മനോഹരമാക്കിയ ഒരു കണ്ടമ്പററി സ്റ്റൈൽ വീടിന്റെ വിശേഷമാണ് ഇവിടെ പങ്കുവെക്കുന്നത്. 12 സെന്റ് പ്ലോട്ടിൽ ആണ് ഇവിടെ സ്ഥിതി ചെയ്യുന്നത്. മുൻഭാഗത്ത് അത്യാവശ്യം മുറ്റം നൽകിക്കൊണ്ടാണ് ഈ വീട് പണികഴിപ്പിച്ചിരിക്കുന്നത്.

വീടിന്റെ എലിവേഷൻ നോക്കിയാൽ, കണ്ടമ്പററി സ്റ്റൈൽ എലിവേഷൻ ആണ് നൽകിയിരിക്കുന്നത്. ഓഫ് വൈറ്റ് തീമിൽ വീടിന്റെ എലിവേഷൻ മനോഹരമാക്കിയിരിക്കുന്നു. നീളമുള്ള ഒരു ഓപ്പൺ സിറ്റ് ഔട്ട് ആണ് വീടിന് നൽകിയിരിക്കുന്നത്. ഇതിനോട് അടുപ്പിച്ച് തന്നെ കാർ പോർച്ചും ഡിസൈൻ ചെയ്തിരിക്കുന്നു. നാല് ബെഡ്റൂമുകൾ ഉൾപ്പെടുന്ന, വീടിന്റെ അകത്തെ വിശേഷങ്ങളിലേക്ക് കടക്കാം.

മുൻ വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ആദ്യം എത്തുക ഒരു ഫോയർ ഏരിയയിലേക്കാണ്. ഇതിന്റെ ഇടതുഭാഗത്തായി ലിവിങ് ഏരിയ ഡിസൈൻ ചെയ്തിരിക്കുന്നു. ലിവിങ് ഏരിയയിൽ തന്നെയാണ് ടിവി യൂണിറ്റും സജ്ജീകരിച്ചിരിക്കുന്നത്. ഒരു സെമി ഓപ്പൺ പാർട്ടീഷൻ നൽകിക്കൊണ്ട് ഡൈനിങ് ഏരിയയും ഡിസൈൻ ചെയ്തിരിക്കുന്നു. സ്റ്റെയർകെയ്സിന് ചുവടെയുള്ള ഭാഗത്ത് വാഷിംഗ് ഏരിയ ഫിറ്റാക്കിയിരിക്കുന്നു.

നാല് ബെഡ്റൂമുകൾ ആണ് ഈ വീട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ട് ബെഡ്റൂമുകൾ ഗ്രൗണ്ട് ഫ്ലോറിലും, രണ്ട് ബെഡ്റൂമുകൾ ഫസ്റ്റ് ഫ്ലോറിലും ആയി ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്. വീടിന്റെ ഇന്റീരിയർ വർക്കുകൾ എല്ലാം തന്നെ വളരെ മനോഹരമാണെങ്കിൽ കൂടി, അത് വളരെ ലളിതമായും അനുഭവപ്പെടുന്നു. ഇത് വീടിന്റെ ഭംഗി നിലനിർത്തുന്നതിനൊപ്പം, ചെലവ് കുറക്കാൻ സഹായിക്കുകയും ചെയ്യുന്നു. വീടിന്റെ കൂടുതൽ വിശേഷങ്ങൾക്കായി വീഡിയോ കാണാം.

  • Details of Designers : Laandarcstudio Thamarassery – Kozhikode whatsapp: 9447858722

Also Read :വെറൈറ്റി ബോക്സ് ടൈപ്പ് വീട് ,കുറഞ്ഞ ചിലവില് എല്ലാമുള്ള മനോഹര ഭവനം പണിയാം

You might also like