20 ലക്ഷത്തിന്റെ ഒരു നാടൻ വീട്!! ചെങ്കല്ല് കൊണ്ട് ഡിസൈൻ ചെയ്തിരിക്കുന്ന വീടിന്റെ വിശേഷം

low budget nalukettu house plans:ഇന്നത്തെ കാലത്ത് ആളുകൾ ഇങ്ങനെ വീട് പണിയുമോ! ഈ വീട് കണ്ടാൽ ആരും ഒന്ന് ചോദിച്ചു പോകും. പരമ്പരാഗത സ്റ്റൈലിൽ വെട്ടുകല്ല് കൊണ്ട് പണിത മനോഹരമായ ഒരു വീട്. ഈ വീട്ടുടമ, തന്റെ വീടിന്റെ അടുത്തുനിന്ന് ലഭ്യമായ വെട്ടുകല്ലുകൾ കൊണ്ടാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. ചെങ്കല്ലിന്റെ ഭംഗി നിലനിർത്താനായി, എക്സ്റ്റീരിയർ മുഴുവനായി ചെങ്കല്ലിന്റെ ഡിസൈൻ തന്നെയാണ് നൽകിയിരിക്കുന്നത്.

1450 സ്ക്വയർ ഫീറ്റിൽ, നാടൻ നാലുകെട്ടും നടുമുറ്റവും എല്ലാം ഉള്ള ഒരു നാടൻ വീട്. മൂന്ന് ബെഡ്റൂമുകൾ ഈ വീട്ടിൽ ഉൾക്കൊള്ളുന്നു. അതിഥികളെ സൽക്കരിക്കാനും വീട്ടുകാർക്ക് ഒഴിവുസമയങ്ങൾ ചെലവഴിക്കാനും മതിയായ സ്ഥലം വാഗ്ദാനം ചെയ്യുന്ന രീതിയിലാണ് സിറ്റൗട്ട് നൽകിയിരിക്കുന്നത്. വീടിന്റെ അകത്തേക്ക് പ്രവേശിച്ചാൽ, മനോഹരമായ ഒരു നടുമുറ്റം ആണ് ഹൈലൈറ്റ് ആയി നിൽക്കുന്നത്.

അതേസമയം, വീടിന്റെ അകത്തേക്ക് പ്രവേശിക്കുമ്പോൾ ആദ്യം കടന്നു ചെല്ലുക ലിവിങ് ഏരിയയിലേക്കാണ്. വിശാലമായി ആണ് ഈ സ്പെയ്സ് ഡിസൈൻ ചെയ്തിരിക്കുന്നത്. നടുമുറ്റത്തിന്റെ മറ്റൊരു വശത്തായി ഡൈനിങ് ഏരിയ സെറ്റ് ചെയ്തിരിക്കുന്നു. ഇതിനോട് അടുത്തുതന്നെ കിച്ചണും ഒരുക്കിയിട്ടുണ്ട്. വീടിന്റെ ഓരോ ഭാഗങ്ങൾക്കും ട്രഡീഷണൽ ഭംഗി നിലനിർത്തിയിട്ടുണ്ട്. പ്രാർത്ഥന മുറിയും വീട്ടിൽ ഉൾക്കൊള്ളുന്നു.

മൂന്ന് ബെഡ്റൂമുകൾ ആണ് വീട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബെഡ്റൂമുകൾ എല്ലാം തന്നെ വിശാലമായി ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്. പരമ്പരാഗത സ്റ്റൈലിൽ, കേരളീയ നാടൻ ഭംഗി നിലനിർത്തി കൊണ്ടുള്ള ഈ മനോഹരമായ, എല്ലാ സുഖസൗകര്യങ്ങളോടും കൂടി നിർമ്മിച്ചിരിക്കുന്ന വീടിന് ആകെ ബഡ്ജറ്റ് വന്നിരിക്കുന്നത് 20 ലക്ഷം രൂപയാണ്. ബഡ്ജറ്റ് ഫ്രണ്ട്‌ലി വീട് ആഗ്രഹിക്കുന്ന, നാടൻ വീട് ഇഷ്ടപ്പെടുന്ന ആളുകൾക്ക് വീഡിയോ കാണാം.

Also Read:14 ലക്ഷം രൂപക്ക് 2bhk വീട് പണിയാം, സാധാരണക്കാർക്ക് ഇനി ആശങ്ക വേണ്ട

You might also like