സാധാരണക്കാരനും പണിയാം ഈ വെറൈറ്റി വീട് , വേറെ ലെവൽ വീട്!! എക്സ്റ്റീരിയറും ഇന്റീരിയറും ഒരേ പൊളി

Beautiful Contemporary Modern Home:കണ്ടമ്പററി സ്റ്റൈൽ വീടുകൾ ഇഷ്ടപ്പെടുന്ന ആളുകൾക്ക് തീർച്ചയായും മാതൃകയാക്കാവുന്ന ഒരു വീടിന്റെ വിശേഷങ്ങൾ ആണ് ഇവിടെ പങ്കുവെക്കുന്നത്. വീടിന്റെ ലാൻഡ്സ്കേപ്പിലേക്ക് വന്നാൽ, വിട്രിഫൈഡ് ടൈലുകൾ ഉപയോഗിച്ചാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇത് വീടിന്റെ ഭംഗി വർദ്ധിപ്പിക്കുന്നതിന് ഒരു പ്രധാന പങ്ക് വഹിക്കുന്നു. വീടിന്റെ എലിവേഷൻ നോക്കിയാൽ,

മോഡേൺ സ്റ്റൈൽ എലിവേഷൻ ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്. വൈറ്റ് & വുഡൻ കോമ്പിനേഷനിൽ ആണ് എലിവേഷൻ ഡിസൈൻ ചെയ്തിരിക്കുന്നത്. മുകളിലെ നിലയിൽ ഒരു ഓപ്പൺ ബാൽക്കണിയും നൽകിയിട്ടുണ്ട്. നീളൻ സ്റ്റൈലിൽ വീടിന്റെ സിറ്റ് ഔട്ട് ഡിസൈൻ ചെയ്തിരിക്കുന്നത്. വീടിന്റെ അകത്തേക്ക് പ്രവേശിക്കുമ്പോൾ, ആർക്കിടെക്ട്ന്റെ കലാപരമായ കഴിവ് ആണ് പ്രഥമ ദൃഷ്ടിയാൽ ശ്രദ്ധയിൽ പെടുക.

വീടിന്റെ അകം നമുക്ക് വിശാലമായ ഒരു ഇടമായി തോന്നിയേക്കാം. സിമ്പിൾ പാർട്ടീഷൻ നൽകിയാണ് ഓരോ ഏരിയയും വേർതിരിച്ചിരിക്കുന്നത്. ആദ്യം ഫോർമൽ ലിവിങ് ഏരിയ ഡിസൈൻ ചെയ്തിരിക്കുന്നു. ഫോർമൽ ലിവിങ് ഏരിയക്ക് തൊട്ട് പിറകിലായി ഫാമിലി ലിവിങ് സ്പേസ് ഒരുക്കിയിരിക്കുന്നു. ഫാമിലി ലിവിങ് സ്പേസിന് പിന്നിലായി സ്റ്റെയർകെയ്സ് ഡിസൈൻ ചെയ്തിട്ടുണ്ട്. ശേഷം, വീട്ടിലെ ഡൈനിങ് ഏരിയ ഒരുക്കിയിരിക്കുന്നു.

ഡൈനിങ് ഏരിയക്ക്‌ അടുത്തായി ഓപ്പൺ കിച്ചൻ ഡിസൈൻ ചെയ്തിരിക്കുന്നു. വീടിന്റെ അകത്തേക്ക് പ്രകൃതിദത്തമായ കാറ്റും വെളിച്ചവും വരുന്ന രീതിയിലാണ് ഓരോന്നും ഡിസൈൻ ചെയ്തിട്ടുള്ളത്. ജനാലകളുടെ പ്ലെയ്സിംഗ് വരെ പരിശോധിക്കുമ്പോൾ ആർക്കിടെക്ട് കൊണ്ടുവരാൻ ശ്രമിച്ച പെർഫെക്ഷൻ നമുക്ക് കാണാൻ സാധിക്കും. വീടിന്റെ കൂടുതൽ വിശേഷങ്ങൾക്കായി വീഡിയോ സന്ദർശിക്കാം.

You might also like