കുറഞ്ഞ ചെലവിൽ മനോഹരമായ ഒരു ഇരുനില വീട്, ബഡ്ജറ്റ് ഉൾപ്പെടെയുള്ള വിശേഷങ്ങൾ അറിയാം
Low budget two floor home design: കുറഞ്ഞ ചെലവിൽ മനോഹരമായ ഒരു വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണോ നിങ്ങൾ, എങ്കിൽ നിങ്ങൾക്ക് മാതൃകയാക്കാൻ സാധിക്കുന്ന ഒരു വീടിന്റെ വിശേഷമാണ് ഇവിടെ പങ്കുവെക്കുന്നത്. ആർഭാടങ്ങളില്ലാതെ, അമിതമായ ചെലവ് ഇല്ലാതെ, ആവശ്യമായ സുഖസൗകര്യങ്ങൾ നിലനിർത്തിക്കൊണ്ട് മനോഹാരിത നൽകിക്കൊണ്ട് നിർമ്മിച്ച ഒരു വീടാണ് ഇത്.
3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന ഈ ഇരുനില വീട്, 1100 സ്ക്വയർ ഫീറ്റ് ആണ് ഉള്ളത്. വീടിന്റെ എക്സ്റ്റീരിയർ ലുക്ക് കണ്ടാൽ, 2000 സ്ക്വയർ ഫീറ്റ് തോന്നിപ്പിക്കും എന്നത്, അത് ചെയ്തിരിക്കുന്ന ഡിസൈനറുടെ കഴിവ് തന്നെ. ഒരു ചെറിയ സിറ്റ് ഔട്ട് ആണ് വീടിന് നൽകിയിരിക്കുന്നത്. വീടിന്റെ അകത്തേക്ക് പ്രവേശിക്കുമ്പോൾ, ആദ്യം ലിവിങ് ഏരിയയിൽ ആണ് എത്തിച്ചേരുക. മനോഹരമായ കളർ തീമിൽ ഇവിടം ഒരുക്കിയിരിക്കുന്നു.
ശേഷം, ഡൈനിങ് ഏരിയയിലേക്ക് പ്രവേശിക്കാം. വളരെ വിശാലമായി ആണ് ഡൈനിങ് ഏരിയ ഡിസൈൻ ചെയ്തിരിക്കുന്നത്. ഇത് വീട്ടുകാർക്ക് ഒത്തു കൂടാനും, അതിഥികളെ സൽക്കരിക്കാനും മതിയായ സ്ഥലം വാഗ്ദാനം ചെയ്യുന്നു. വീടിന്റെ ഗ്രൗണ്ട് ഫ്ലോറിൽ രണ്ട് ബെഡ്റൂമുകളും, ഫസ്റ്റ് ഫ്ലോറിൽ ഒരു ബെഡ്റൂമും ആണ് ഉൾപ്പെടുന്നത്. സ്റ്റോറേജ് ഏരിയകളും മറ്റും നൽകിക്കൊണ്ട് കിച്ചനും മനോഹരമായി ഒരുക്കിയിരിക്കുന്നു.
ഈ 1100 സ്ക്വയർ ഫീറ്റ് വരുന്ന ഇരുനില വീടിന്റെ ബഡ്ജറ്റ് തന്നെയാണ് ഹൈലൈറ്റ്. ഇന്റീരിയൽ വർക്കുകൾ ഉൾപ്പെടെ, ഈ വീടിന്റെ ആകെ മൊത്തം ബഡ്ജറ്റ് വരുന്നത് 18 ലക്ഷം രൂപയാണ്. നിർമ്മാണ ചെലവും, ഇന്റീരിയർ വർക്കും എല്ലാം കൂടി 18 ലക്ഷം രൂപയ്ക്ക് തീർക്കുക എന്നത് ഇന്നത്തെ കാലത്ത് ഒരു സാധാരണക്കാരന്റെ സ്വപ്നം തന്നെയാണ്. വീടിന്റെ കൂടുതൽ വിശേഷങ്ങൾക്കായി വീഡിയോ കാണാം.
Read Also: ചൂട് കുറക്കാൻ ഒരു നാച്ചുറൽ ഡിസൈൻ ഹോം