1500 സ്ക്വയർ ഫീറ്റിൽ മനോഹരമായ മോഡേൺ നാലുകെട്ട് വീട് | 1500 sft Nalukettu house

1500 sft Nalukettu house : 1500 സ്ക്വയർ ഫീറ്റിൽ നിർമ്മിച്ച ഒരു അതിമനോഹരമായ നാലുകെട്ട് വീടാണിത്. അതുപോലെ പഴമയുടെ അടയാളമായ നടുമുറ്റവും ഈ ഒരു വീടിന്റെ ഭംഗി കൂട്ടുന്നു. കൂടാതെ ഒരു മോഡേൺ നാലുകെട്ട് വീടാണ്. പഴമയോടൊപ്പം പുതുമയും ചേർത്ത് പണിത ഒരു അതിമനോഹരമായ വീട് എന്ന് തന്നെ പറയാൻ സാധിക്കും. വീടിന്റെ പുറത്ത് വിശാലമായ ഒരു ലാൻഡ്സ്കേപ്പ് കൊടുത്തിട്ടുണ്ട്. പിന്നെ ഒരു കാർ പോർച്ച് സൗകര്യം കൊടുത്തിട്ടുണ്ട്. വീടിന്റെ മുൻവശത്തുള്ള സിറ്റ് ഔട്ട് നല്ല രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്. അതുപോലെ വീടിന്റെ ഉള്ളിൽ വിശാലമായ ഒരു ഹാൾ കൊടുത്തിട്ടുണ്ട്.

  • Built-up Area: 1500 sq. ft
  • House Type: Modern Nalukettu Style Home
  • Design Concept: Blend of Traditional and Modern Architecture
  • Central Courtyard (Nadumuttam)
  • Spacious Landscaped Area
  • Car Porch Facility
  • Well-arranged Front Sit-out
  • Large Living Hall
  • Modern Interior Design

പുറമേ പഴമയോട് ചേർന്ന രീതിയിൽ വീടിനെ സുന്ദരമാക്കിയപ്പോൾ അകമേ മോഡേൺ രീതിയിലാണ് വീടിനെ ഒരുക്കിയിരിക്കുന്നത്. പിന്നെ ഒരു ഡൈനിങ് ഏരിയ സെറ്റ് ചെയ്തിട്ടുണ്ട്. ഹാളിൽ ടീവി യൂണിറ്റ് ഒക്കെ കൊടുത്തിട്ടുണ്ട്. അതുപോലെ സോഫ സെറ്റൊക്കെ നല്ല രീതിയിൽ അറേഞ്ച് ചെയ്തിട്ടുണ്ട്. ആദ്യത്തെ ബെഡ്റൂം നല്ല രീതിയിൽ ഒരുക്കിയിട്ടുണ്ട്. റൂമിൽ ഒരു അറ്റാച്ച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്. രണ്ടാമത്തെ ബെഡ്റൂമും വിശാലമായി തന്നെയാണ് ഒരുക്കിയിട്ടുള്ളത്. ഹാളിലെ വാഷ് ഏരിയ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. അതിനോട് ചേർന്ന് ഒരു കോമൺ ബാത്രൂം കൊടുത്തിട്ടുണ്ട്.

പിന്നെയുള്ള രണ്ട് ബെഡ്റൂമുകളും നല്ല രീതിയിൽ ഒരുക്കിയിട്ടുണ്ട്. അതിൽ ഒരു ബെഡ്റൂമിൽ അറ്റാച്ച്ഡ് ബാത്റൂമും കൊടുത്തിട്ടുണ്ട്. അതുപോലെ വീടിന്റെ അടുക്കള നല്ല സൗകര്യങ്ങളോട് കൂടിയ ഒരു ഓപ്പൺ കിച്ചൺ ആയിട്ടാണ് സെറ്റ് ചെയ്തിരിക്കുന്നത്. ബ്രേക്ക്ഫാസ്റ്റ് കൗണ്ടർ ഒക്കെ കൊടുത്ത് കിച്ചൺ മോഡേൺ രീതിയിൽ ഒരുക്കിയിട്ടുണ്ട്. ഏകദേശം 25 മുതൽ 35 ലക്ഷം വരെ ചിലവ് വരും (ഉപയോഗിക്കുന്ന മെറ്റീരിയലിന്റെ വില വ്യത്യാസം അനുസരിച്ച് നിരക്കിൽ മാറ്റം വരുന്നതാണ്). നല്ല സൗകര്യങ്ങളോട് കൂടി തന്നെയാണ് ഈ വീട് പണിതിരിക്കുന്നത്. മൊത്തത്തിൽ ആരുടേയും മനം കവരുന്ന ഒരു അതിമനോഹരമായ മോഡേൺ നാലുകെട്ട് വീടാണിത്. അതുപോലെ പഴമയും പുതുമയും ചേർത്ത് വീട് പണിയാൻ ആഗ്രഹിക്കുന്നവർക്ക് ഒരു ബെസ്റ്റ് ഓപ്ഷൻ തന്നെയായിരിക്കും ഈയൊരു വീട് 1500 sft Nalukettu house Video CRedit : RASH MEDIA

You might also like