ഒരു സാധാരണക്കാരന്റെ സ്വപ്ന ഭവനം; 1200 സ്ക്വയർ ഫീറ്റിൽ 3 BHK വീട് | 1200 sqft budget home tour

1200 sqft budget home tour : 1200 സ്ക്വയർ ഫീറ്റിൽ പണിത ഒരു മനോഹരമായ വീടാണിത്. മൂന്ന് ബെഡ്റൂമുകളോട് കൂടിയാണ് ഈ വീട് എടുത്തിരിക്കുന്നത്. വസ്തു അടിസ്ഥാനമാക്കിയാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. വീടിനെ കുറിച്ച് കൂടുതൽ അറിയാം. വീടിന്റെ പുറം ഭംഗി ലളിതവും സുന്ദരവുമാണ്. സിറ്റ് ഔട്ട് സിമ്പിൾ ആയിട്ട് പണിതിട്ടുണ്ട്. ഗ്രാനേറ്റ് ടൈലുകളാണ് വീടിന് നൽകിയിരിക്കുന്നത്. ഏതൊരു സാധാരണക്കാരന്റെയും മനം കവരുന്ന രീതിയിലാണ് ഈ വീട് പണിതിരിക്കുന്നത്. സാധാരണക്കാർക്ക് സ്വപ്നം കാണാവുന്ന വീടാണിത്. കുറഞ്ഞ ബജറ്റിൽ മനോഹരമായ വീട് നിർമ്മിക്കാൻ സാധിക്കുമെന്ന് ഈ വീട് തെളിയിക്കുന്നു.

  • Total Area: 1200 sq. ft
  • Type: Single-storey family home
  • Style: Simple, budget-friendly, and elegant
  • Based on: Plot size and structure suitability
  • Clean and simple exterior design
  • Neatly built sit-out with granite tiles
  • Minimalistic elevation
  • Living Hall: 138 sq. ft
  • Dining Hall: 117 sq. ft
  • Bedroom 1: 106 sq. ft (simple design)
  • Bedroom 2: 110 sq. ft (with attached bathroom)
  • Bedroom 3: Well-designed
  • Common toilet with fiber door
  • Working kitchen inside
  • Main kitchen outside
  • Staircase for future expansion

വീടിന്റെ ഉള്ളിൽ ലളിതവും വിശാലമായതും അലങ്കാരമില്ലാത്ത ഒരു ഹാൾ ഒരുക്കിയിട്ടുണ്ട്. 138 സ്ക്വയർ ഫീറ്റിൽ ആണ് ലിവിങ് ഹാൾ എടുത്തിരിക്കുന്നത്. അതുപോലെ ഡൈനിങ് ഹാൾ 117 സ്ക്വയർ ഫീറ്റിൽ ആണ് എടുത്തിരിക്കുന്നത്. ഡൈനിങ് ടേബിൾ ഒക്കെ കൊടുത്ത് സെറ്റ് ചെയ്തിട്ടുണ്ട്. കൂടാതെ ഒരു സ്റ്റെയർ കൊടുത്തിട്ടുണ്ട് എന്നാൽ മുകളിലേക്കുള്ള സ്റ്റെയറിന്റെ പണി തീർക്കാൻ ഇനിയും ബാക്കിയുള്ളത് കൊണ്ട് ആ രീതിയിൽ ആണ് സ്റ്റെയർ സെറ്റ് ചെയ്തിട്ടുള്ളത്. കോമൺ ടോയ്ലറ്റിൽ ഫൈബർ ഡോർ ആണ് നൽകിയിരിക്കുന്നത്. ആദ്യത്തെ ബെഡ്റൂം വളരെ ലളിതമായിട്ടായാണ് പണിതിരിക്കുന്നത്. 106 സ്ക്വയർ ഫീറ്റിൽ ആണ് ഈ റൂം എടുത്തിരിക്കുന്നത്.

മിതമായ ഡിസൈനിലാണ് റൂം സെറ്റ് ചെയ്തിട്ടുള്ളത്. പിന്നെയുള്ള രണ്ടാമത്തെ ബെഡ്റൂം 110 സ്ക്വയർ ഫീറ്റിൽ ആണ് എടുത്തിരിക്കുന്നത്. അറ്റാച്ഡ് ബാത്രൂം ഉണ്ട്. ലളിതമായ രീതിയിൽ ആണ് റൂം ഒരുക്കിയിരിക്കുന്നത്. മൂന്നാമത്തെ ബെഡ്റൂമും മനോഹരമായി തന്നെ സെറ്റ് ചെയ്തിട്ടുണ്ട്. പിന്നെ ഒരു വാഷ് യൂണിറ്റ് കൊടുത്തിട്ടുണ്ട്. ഒരു വർക്കിംഗ് കിച്ചൺ സെറ്റ് ചെയ്തിട്ടുണ്ട്. അതുപോലെ യഥാർത്ഥ കിച്ചൺ വീടിന്റെ പുറത്താണ് സെറ്റ് ചെയ്തിരിക്കുന്നത്. മൊത്തത്തിൽ ഒരു ലളിതവും സുന്ദരവുമായ ഒരു വീടാണിത്. ആത്മധൈര്യവും കഠിനപ്രയത്നവും കൂടെ ഉണ്ടെങ്കിൽ ഏതൊരു സാധാരണക്കാരനും ഒരു സ്വപ്ന വീട് പണിയാൻ പറ്റും എന്നതിന് ഒരു ഉത്തമ ഉദാഹരണമാണ് ഈ വീട്. 1200 sqft budget home tour Video Credit : PADINJATTINI

You might also like