നാടൻ ശൈലിൽ ഒരു വീട്, ഏഴ് മാസം മഴപെയ്താലും വെള്ളം കെട്ടി നിൽക്കില്ല, ഇതാ ഒരു കേരള തനി നാടൻ സ്റ്റൈൽ ഹോം
Kerala Budjet Friendly Traditional home design :ഇന്ന് നമ്മുടെ നാട്ടിൻ പുറങ്ങളിൽ പോലും മോഡേൺ രീതിയിലുള്ള കോൺക്രീറ്റ് വീടുകൾ ആണ് അധികരിച്ച് വരുന്നത്. ഇത് ഗ്രാമീണ ഭംഗിയെ കോട്ടം വരുത്തുന്നു എന്ന് വേണമെങ്കിൽ പറയാം. എന്നാൽ, കേരള തനിമയുള്ള ഒരു നാടൻ വീട് പണിയാൻ ആഗ്രഹമുള്ളവർക്കായി, ഒരു കേരള ട്രഡീഷൻ സ്റ്റൈൽ ഹോമിന്റെ വിശേഷങ്ങൾ ആണ് ഇവിടെ പങ്കുവെക്കുന്നത്.
കണ്ടാൽ ഒരു തനി കേരള നാടൻ ലുക്ക്, അതേസമയം വീടിന്റെ നിർമ്മാണത്തിൽ നൂതന ആശയങ്ങൾ ആവിഷ്കരിച്ചിരിക്കുന്നു. മഴ വെള്ളം ഒട്ടും കെട്ടിനിൽക്കാത്ത വിധം, മഴവെള്ളം ഒലിച്ച് പോകുന്ന തരത്തിലാണ് വീടിന്റെ എലിവേഷൻ ചെയ്തിരിക്കുന്നത്. വീട്ടിലേക്ക് പ്രവേശിച്ചാൽ, നീളമുള്ള ഒരു വരാന്തയാണ് ആദ്യം ഉള്ളത്. വരാന്തയുടെ ഒരു അറ്റത്ത് സിറ്റിംഗ് ഏരിയ ഒരുക്കിയിരിക്കുന്നു. വീടിന്റെ ഫർണിച്ചറുകൾ ശ്രദ്ധേയം തന്നെ.
വീടിന്റെ അകത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു ലിവിങ് ഏരിയ ആണ് ഉള്ളത്. ലിവിങ് ഏരിയയുടെ ഒരു വശത്ത് ടിവി യൂണിറ്റ് സജ്ജീകരിച്ചിരിക്കുന്നു. ഒരു പാർട്ടീഷൻ വർക്ക് ചെയ്തു കൊണ്ട്, മറുവശത്ത് ഒരു ചെറിയ വരാന്ത ഉണ്ട്. ഇതിന്റെ ഒരു ഭാഗത്ത് പൂജ സ്ഥലം ഒരുക്കിയിരിക്കുന്നു. വരാന്തയിൽ ഒരു ഇരിപ്പിടവും സെറ്റ് ചെയ്തിട്ടുണ്ട്. ഡൈനിങ് ഏരിയയിൽ ഉപയോഗിച്ചിരിക്കുന്ന ഫർണിച്ചറുകളും നാടൻ ശൈലി വിളിച്ചോതുന്നു.
വിശാലമായ ബെഡ്റൂമുകൾ ആണ് വീട്ടിൽ ഒരുക്കിയിരിക്കുന്നത്. പഴയകാല ഫർണിച്ചറുകളെ ഓർമ്മിപ്പിക്കുന്ന ചില വസ്തുക്കൾ ബെഡ്റൂമിൽ ഉൾപ്പെടുത്തിയിരിക്കുന്നു. വളരെ വിശാലമായ കിച്ചൻ ആണ് ഒരുക്കിയിരിക്കുന്നത്. കേരള നാടൻ സ്റ്റൈൽ ആണ് വീടിന് നൽകിയിരിക്കുന്നത് എങ്കിലും, സുഖസൗകര്യങ്ങളിൽ പുത്തൻ ആശയങ്ങൾ ആണ് ഈ വീട് വാഗ്ദാനം ചെയ്യുന്നത്.