വെറും നാല് ലക്ഷം രൂപക്ക് വീട്, ലളിതം സുന്ദരം ഈ വീട് !! സാധാരണക്കാരന്റെ ഇഷ്ട ഭവനം

Modern Low Budjet Home:സ്വന്തമായൊരു വീട്, ഇന്നും പലർക്കും നടപ്പിലാക്കാൻ കഴിയാത്ത പ്രധാന സ്വപ്നം. ദിനംപ്രതി എല്ലാത്തിനും വില ഈ നാട്ടിൽ വർധിക്കുമ്പോൾ വീട് പണിയുക അത്ര എളുപ്പമല്ല, അതിനാൽ തന്നെ ഇന്ന് ഏറ്റവും അധികം പ്രചാരം നേടുന്ന ഒന്നാണ് ലോ ബഡ്ജറ്റ് വീടുകൾ. കുറഞ്ഞ തുകയിൽ സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചകൾ വരുത്താതെ പണിയുന്ന ലോ ബഡ്ജറ്റ് വീടുകൾ ഇന്ന് മലയാളികൾക്കിടയിൽ വൻ തരംഗമാണ് സൃഷ്ടിക്കുന്നത്. നമുക്ക് ഇന്ന് അത്തരം ഒരു വെറൈറ്റി വീട് കാണാം.

വെറും നാല് ലക്ഷം രൂപ മാത്രം ചിലവാക്കി എല്ലാവിധ സൗകര്യങ്ങളും ആവശ്യമായ എല്ലാം ഉൾ കൊള്ളിച്ചു കൊണ്ട് പണിത ഒരു സാധാരണക്കാരന്റെ വീടാണ് ഇത്‌. തിരുവല്ലയിൽ പണിതിട്ടുള്ള ഈ വീടിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാം.

മോഡേൺ സ്റ്റൈലിൽ ഒരു ഒതുക്കമുള്ളതായ ഡിസൈനിൽ ഒരുക്കിയ ഈ ഒരു വീടിനെ സംബന്ധിച്ച ഒന്നാമത്തെ സവിശേഷത, ഈ വീട് ഇടത്തരക്കാരന്റെ ഡ്രീം പൂവണിയും എന്നതാണ്.വീടിന്റെ ഉള്ളിലേക്ക് കടന്നാൽ ആദ്യം കാണാൻ കഴിയുന്നത് ഒരു ചെറിയ ഹാൾ തന്നെയാണ്. ലിവിങ് കം ഗസ്റ്റ് ഏരിയ കൂടിയാണ് ഈ ഹാൾ. ഇനി വീടിന്റെ മറ്റുള്ള മുറികൾ നോക്കിയാൽ, ഈ വീടിനാകെ രണ്ട് ബെഡ് റൂമാണ് ഉള്ളത്. രണ്ട് ബെഡ് റൂമും വിശാലമായിട്ടുള്ളതാണ്. സുന്ദരമായ ബെഡ് റൂം ഇടത്തരം ഫാമിലിക്ക് ബെസ്റ്റ് തന്നെയാണ്. ഏതൊരു വീടിന്റെയും അഴക് ആ വീടിന്റെ അടുക്കള തന്നെയാണ്.

സമാനമാണ് ഈ വീടിന്റെ അടുക്കളയും. എല്ലാം സൂക്ഷിക്കാൻ സ്പേസും ഈ അടുക്കളയിലുണ്ട്. വീടിന്റെ പുറത്തായി ബാത്ത് റൂം പണിതിട്ടുണ്ട്. ഒരു പാവപെട്ട കുടുംബത്തെ സംബന്ധിച്ചു എല്ലാമുള്ള ഈ നാല് ലക്ഷം രൂപ ബഡ്ജറ്റ് വീട് എല്ലാവർക്കും ഇഷ്ടമായി മാറും. ഈ വീടിന്റെ എല്ലാവിധ കാഴ്ചകളും കാണാം, വീഡിയോ മുഴുവനായി കാണാൻ മറക്കരുത്.

Also Read :ഈ കുഞ്ഞൻ വീട് സാധാരണക്കാരന്റെ സ്വപ്നം, കുറഞ്ഞ തുകക്ക് പണിയാം ആരും കൊതിക്കുന്ന വീട് | Low Budjet home details

You might also like