കുറഞ്ഞ ചിലവിൽ പണിയാം ഇങ്ങനെയൊരു രണ്ടുനില വീട് ,എല്ലാമുള്ള മൂന്ന് ബെഡ്റൂം ഭവനം
Special Low Budjet Houseഏറ്റവും കുറഞ്ഞ തുകക്ക് എങ്ങനെ വ്യത്യസ്ത ആശയങ്ങൾ ഉപയോഗിച്ചു കൊണ്ട് വീട് പണിയാം എന്നെല്ലാം ചിന്തിക്കുന്ന അനേകം ആർക്കിടെക്ടർമാർ അടക്കമുണ്ട്. അത്തരം വീടുകൾക്കും ഇന്ന് പ്രചാരം വർധിച്ചു വരുന്നുണ്ട്. നമ്മൾ ഇന്ന് പരിചയപ്പെടുന്നത് അത്തരം ഒരു വീട് കൂടിയാണ്. കുറഞ്ഞ പണം ചിലവാക്കി മനോഹരവും അതുപോലെ സുരക്ഷിതവുമായ വീടുകൾ പണിയാം. ലോ ബഡ്ജറ്റ് വീടുകളിലെ തന്നെ സ്റ്റാറായ ഒരു വീട് കാണാം.
കോട്ടയം ജില്ലയിലെ തന്നെ മീനേടം എന്നൊരു സ്ഥലത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ആകെ മൊത്തം മൂന്ന് സെന്റ് സ്ഥലത്താണ് ഈ വീട് പണിതിട്ടുള്ളത്. ആകെ മൊത്തം 1316 സ്ക്വയർ ഫീറ്റ് വിസ്ത്രീതിയിൽ പണിതിട്ടുള്ള ഈ മനോഹര വീടിനായി ആകെ ചിലവായത് 20 ലക്ഷം രൂപയാണ്.വീടിന്റെ ലുക്കും വേറെ ലെവൽ എന്നെ പറയാൻ കഴിയൂ, ചെറിയ ഒരു സിറ്റ് ഔട്ടിൽ കൂടിയാണ് വീട് ആരംഭിക്കുന്നത് എങ്കിലും വീടിന്റെ ഓരോ സവിശേഷതകളായി നോക്കാം.
- Location Of Home :Kottayam
- Total Plot Of Home : 3 Cent
- Total Cost Of Home : 20 Lakh Rupees
മെയിൻ ഡോർ മഹാഗണി തടിയിലാണ് തീർത്തിട്ടുള്ളത്.അകത്തേക്ക് കടന്നാൽ ചെന്ന് കയറുന്നത് ലിവിങ് റൂമിലേക്കാണ്.14*10.1/4 സൈസിലാണ് ലിവിങ് റൂം സെറ്റ് ചെയ്തിട്ടുള്ളത്. ഇവിടെ അടുത്തായിട്ടാണ് സ്റ്റെയർ കേസ് ഉള്ളത്. മുകളിലേക്ക് പോകുവാൻ ഇത് വഴി കഴിയും. ലിവിങ് റൂം വിശാലമാണ്.അവിടെ നിന്നും അടുത്തായി സെറ്റ് ചെയ്തിട്ടുള്ളത് ഡൈനിങ് ഏരിയയാണ്. ഡൈനിംഗ് ഏരിയയിൽ സുഖമായി എട്ടോളം ആളുകൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ പാകത്തിൽ ഡൈനിങ് ടേബിൾ അടക്കം സെറ്റ് ചെയ്യാൻ സ്പേസ് ഉണ്ട്. അവിടെ തന്നെയാണ് വാഷ് ബേസ് മനോഹര ഡിസൈനിൽ പണിതിട്ടുള്ളത്. ഈ വീടിന്റെ താഴത്തെ പോർഷനിൽ തന്നെയാണ് അടുക്കള,ഒരു ബെഡ് റൂം എന്നിവ സെറ്റ് ചെയ്തിട്ടുള്ളത്.
അടുക്കള വിശാലവും എല്ലാം സൂക്ഷിക്കാൻ പാകത്തിൽ സ്പേസ് ഉള്ളതുമാണ്. മാസ്റ്റർ ബെഡ് റൂം താഴേത്തെ സുന്ദരവും അതുപോലെ തന്നെ അറ്റാച്ഡ് ബാത്ത് റൂം ഉള്ളതുമാണ്. ഇനി മുകളിലേക്ക് നോക്കിയാൽ ആകെ മൊത്തം വീടിലെ മൂന്ന് ബെഡ് റൂമുകളിൽ രണ്ടെണ്ണവും അവിടെയാണ് ഉള്ളത്. എല്ലാം കൊണ്ടും സാധാരണക്കാരന് 20 ലക്ഷം രൂപ ബഡ്ജറ്റ് കൊണ്ട് പണിയാൻ കഴിയുന്ന ഏറ്റവും മികച്ച വീടുകളിൽ ഒന്നാണിത്.ഈ വീട് ഉൾ ഭാഗ കാഴ്ചകൾ അടക്കം വിശദമായി കാണാനും , ഇത്തരം വീടുകൾ പണിയാനും വീഡിയോ കാണുക. കൂടാതെ വീഡിയോക്കൊപ്പം ആവശ്യമായ ഡീറ്റെയിൽസ് ലഭ്യമാണ്.ഈ വീടിന്റെ നിര്‍മ്മാണ രീതികളെക്കുറിച്ച് കൂടുതലറിയുവാന്‍ കോണ്ടാക്ട് ചെയ്യാം – Team IDUKKI MIRROR – 7 55 88 00 292 ( Monday to Saturday Between 10 am to 5 pm )
വീഡിയോ ഇവിടെ കാണാം